top of page

The WORD OF GOD 

for  the New Generation

 

കർത്താവിന്റെ  അഭിഷേക തൈലം  

 

 

 

കർത്താവിന്റെ  അഭിഷേക തൈലം   എന്റെ  തലയിൽ വീണിരിക്കുന്നു .ഞാൻ ഫേബ ഹന്നാ. കർത്താവു എന്റെ വായിലൂടെ  സംസാരിക്കുന്നു . ഇവിടെ എനിക്ക്  എന്റേതായ ഒരു ഹിതമില്ല.  കർത്താവിന്റെ ഹിതം  എന്നിൽ  നിറവേറ്റപ്പെടുന്നു   . എന്റെ താഴ്ച കർത്താവ്‌  കണ്ടിരിക്കുന്നു  പതിരായിരുന്ന  എന്നെ കതിരാക്കിയവൻ,. എകയായിപ്പോയി എന്ന്  കരുതിയപ്പോൾ  എന്നെ  കൈക്കൊണ്ടവൻ, .ഉറ്റവർ  പിന്തള്ളിയപ്പോൾ  ചേർത്ത്  കൊണ്ടവൻ,  ഞാൻ കർത്താവിന്റെ ദാസി . ഞാൻ കർത്താവിൽ  സ്വതന്ത്രയായിരിക്കുന്നു  .ലോകത്തെ  എനിക്ക്  ഭയമില്ല . ഞാൻ  ഭയക്കുന്നവൻ  എന്നെ  കരുതുന്നു  അവൻ  അത്യുന്നതൻ. അവൻ  സർവശക്തൻ . അവൻ  വേനലിനെ  വർഷമാക്കിയവൻ . അവൻ  വരണ്ടു  പോയ  കിണറിൽ  ഉറവ  തുറന്നവൻ . അവൻ  എന്നെ  മരണത്തിൽ  നിന്ന് വീണ്ടെടുത്തവൻ. അവൻ , ഞാൻ  വിശന്നിരുന്നപ്പോൾ മൃഷ്ട്ടാന ഭോജനം  തന്നവൻ . അവൻ  എനിക്ക്  രോഗ  സൌഖ്യം  തന്നവൻ . അവൻ  അടച്ചിട്ട  കുളിമുറിയിൽ  പാമ്പിൽ  നിന്ന്  രക്ഷിച്ചവൻ . അവൻ  തഴപ്പായിൽ നിന്നുയർത്തി  മെത്തയിൽ   കിടത്തിയവൻ. .അവൻ ഭോഷത്വത്തിൽ  നിന്ന്   വലിച്ചുയർത്തി ജ്ഞാനത്തിന്റെ  വഴിയിൽ  നടത്തിയവൻ . അവൻ  യേശു  കർത്താവ്. .അവൻ  എന്നെ  വീണ്ടെടുത്തു . അവൻ  എന്നെ  ചേർത്തുകൊണ്ടു. അവന്റെ കല്പനകളെ  എനിക്ക്  ഉപദേശിച്ചു  തന്നു .അവന്റെ  സ്തുതിഗീതങ്ങളെ  എന്റെ  നാവിൽ  തന്നു . എന്റെ  ശരീരത്തിലെ  ചോരയുടെ  അംശം  വറ്റിയപ്പോൾ, പഴവർഗങ്ങൾ  എന്റെ  മേശമേൽ നിരന്നു. ഞാനറിയാതെ  മൂത്രം  വാർന്നു പോയിക്കൊണ്ടിരുന്നപ്പോൾ    അവൻ  എന്നെ  ശുശ്രൂഷിച്ചു. .വയറിളക്കം  കൊണ്ടു ഞാൻ  വലഞ്ഞപ്പോൾ അവൻ  എന്നെ  പരിചരിച്ചു. .അവൻ യേശു  കർത്താവ്. . ഇന്ന്  ഞാൻ  പുഷ്ടിയുള്ളവൾ.  .ഇന്ന്  ഞാൻ  അനുഗ്രഹിക്കപ്പെട്ടവൾ. . പതിരായ  ഞാൻ  കതിരായല്ലോ. . ദൈവത്തിന്റെ  കൃപ  എത്ര  വലുത്. . യേശുവേ  സ്തോത്രം,  യേശുവേ  നന്ദി.  .

The above Testimony of Pheba Hanna God revealed  on  April 01, 2015 @  9.39pm

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page