Kainos Ministries
The WORD OF GOD
for the New Generation
ദൈവത്തിന്റെ ആത്മാവ് എന്റെ മേൽ വന്നിരിക്കുന്നു
ദൈവത്തിന്റെ ആത്മാവ് എന്റെ മേൽ വന്നിരിക്കുന്നു ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ. .
ജഡത്തിൽ ജീവിക്കുന്നവൻ ജഡത്തിനായി ചിന്തിക്കുന്നു .ആത്മാവിൽ ജീവിക്കുന്നവർ ആത്മാവിനായി ജീവിക്കുന്നു .
ആനയെ ഞാൻ കണ്ടിട്ടുണ്ട് . ആന കറുത്തതെങ്കിലും അതിന്റെ കൊമ്പിന്റെ വെളുപ്പും തിളക്കവും എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . ആനയ്ക്ക് കാണാൻ സൗന്ദര്യമില്ലങ്കിലും അതിന്റെ നടപ്പ് ഞാൻ നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ട്
ദൈവത്തിനു സ്തോത്രം . ഞാൻ ദൈവത്തെ സാക്ഷീകരിച്ചപ്പോൾ എന്നെ പരിഹസിച്ചിട്ടേയുള്ളൂ . ഞാൻ ദൈവത്തെ മഹത്വപ്പെടുത്തിയപ്പോൾ എന്നെ കളിയാക്കിയിട്ടേയുള്ളൂ . എന്നെ കളിയാക്കിയവരോടും പരിഹസിച്ഛവോരോടും എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട് .
തിരുവചനം എത്ര വലുത് . എന്റെ സാക്ഷ്യത്തെ പുച്ചിച്ഛവരോട് ഞാൻ വചനം കൊണ്ട് പോരാടി . ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ .
അവർ എന്നെ പുച്ചിച്ചു എന്ന് ഞാൻ വിചാരിച്ചു . ഞാൻ ദൈവത്തിന്റെ സാക്ഷിയായി കടന്നു ചെന്നുവെന്ന വിവേകം എനിക്കില്ലാതെ പോയി . ഞാൻ ദൈവത്തിന്റെ വേലക്കാരി എന്ന് ഗർവ്വിച്ചു . അവർ അഹങ്കാരികൾ എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു . തിരിച്ചറിവില്ലാതെ ഞാനും അവരെപ്പോലെയായി .
ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ . ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു ഞാൻ എന്നെത്തന്നെ താഴ്ത്തിയില്ല . ദൈവത്തെ സ്തുതിച്ച ഞാൻ ദൈവ വചനം മറന്നു പോയി . ദൈവത്തിന്റെ സാക്ഷിയാകേണ്ട ഞാൻ കുറെ ഉപദേശം കൊടുത്തു.
ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ . സ്ത്രീയെ ഉപദേശിക്കുവാൻ അനുവദിക്കുന്നില്ല എന്ന തിരുവെഴുത്തു ഞാൻ മറന്നു പോയി എന്റെ അവിവേകം കൊണ്ട് എന്റെ ദൌത്യം പൂർത്തീകരിപ്പാൻ സാധിച്ചില്ല എന്ന് മാത്രമല്ല അത് എനിക്ക് ദോഷവുമായിതീർന്നു .
ദൈവ നാമം മഹത്വപ്പെടട്ടെ.
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The above Testimony of Pheba Hanna God revealed on April 02..2015 @ 3.34pm