Kainos Ministries
The WORD OF GOD
for the New Generation
Revealed on 2016 May 26 Thursday @10am
വിശുദ്ധന്മാരുടെ സകല സഭകളിലുമെന്ന പോലെ
വിശുദ്ധന്മാരുടെ സകല സഭകളിലുമെന്ന പോലെ സ്ത്രീകൾ സഭയിൽ മിണ്ടാതിരിക്കട്ടെ. . ഈ മർമ്മം വലിയത്.
ലോകജ്ഞാനം സ്ത്രീ മുഖാന്തരം സാത്താൻ പുരുഷനിലേയ്ക്ക് കടത്തുന്നു.
ഇത് ഭൗമീകവും നാശത്തിലേക്കുള്ളതുമത്രെ.
യഹോവയായ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.
അവനിൽ ജീവ ശ്വാസം ഊതി.
യഹോവയായ ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യനെ പുരുഷന്റെയോ സ്ത്രീയുടെയോ ജ്ഞാനത്താൽ കാണാനാവില്ല.
സ്വർഗീയന്റെ പ്രവൃത്തികളെ ഭൗമീക ജ്ഞാനം കൊണ്ട് ഗ്രഹിക്കാൻ ശ്രമിക്കുന്നത് ഭോഷത്ത്വം
വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന വചനം നിന്റെ ഹൃദയത്തിൽ ഉറപ്പിക്കുക.
സകല വചനങ്ങളും ദൈവശ്വാസീയമാകയാൽ ശങ്കിക്കേണ്ടാ. .
വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.
മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല.
എന്നാൽ വിശ്വാസത്താൽ ചെയ്യുന്ന പ്രവൃത്തിയിൽ ദൈവം പ്രസാദിക്കും .
ദൈവം ദയയുള്ളവനല്ലോ.