Kainos Ministries
The WORD OF GOD
for the New Generation
Revealed on Saturday, March 28, 2015 at 3.30PM
വിവേകമുള്ള പുരുഷൻ സൗരഭ്യമുള്ള പുഷ്പം പോലെ
വിവേകമില്ലാത്ത സ്ത്രീയോ പന്നിയുടെ മൂക്കിൽ മൂക്കുത്തി പോലെ .
വെള്ളം താഴോട്ടൊഴുകുന്നു. എങ്കിലും അവ മുകളിൽ നിന്ന് വരുന്നു.
സ്വർഗത്തിൽ നിന്ന് താഴ്ന്നിറങ്ങാം . നരകത്തിൽ നിന്ന് കയറാനാവില്ല.
കാറ്റിന്റെ ശക്തി ദീപ നാളത്തെ ഉലയ്ക്കുന്നു.
എന്നാൽ കാറ്റിന്റെ ശക്തികൊണ്ട് കാഴ്ചകൾ കാണാനാവില്ല.
അമ്മ മക്കളെ പ്രസവിക്കുന്നു. .എന്നാൽ കുഞ്ഞുങ്ങൾ പിതാവിന്റെ ഉദരത്തിൽ നിന്ന് പുറപ്പെടുന്നു.
സമുദ്രം ആഴമുള്ളത് . അതിന്റെ നിരപ്പോ അതി വിശാലം.
കണ്ണ് മനോഹര വസ്തുക്കളെ കാണുന്നു. എന്നാൽ പല വസ്തുക്കളുടെയും മനോഹാരിത നഷ്ടപ്പെടുത്തുന്നത് കണ്ണിന്റെ സ്വഭാവമാണ്.
പുളിച്ച മാവ് കൊണ്ട് ദോശയുണ്ടാക്കാം . എന്നാൽ ദോശയ്ക്ക് വിശപ്പില്ല.
ജ്ഞാനിയുടെ ജ്ഞാനം പകർന്നു കൊടുക്കേണ്ടതാണ് . എന്നാൽ ഭോഷന്റെ ഭോഷത്ത്വം അടക്കി വയ്‌ക്കേണ്ടതാകുന്നു. പ്രഭാതത്തിലെ ഇളം കാറ്റിനെ വരവേൽക്കുന്നു. എന്നാൽ മധ്യാഹ്നത്തിലെ ഉഷ്ണക്കാറ്റ് വരുമ്പോഴോ ഓടിയൊളിക്കുന്നു. ജനമധ്യത്തിൽ ജ്ഞാനിയും ഭോഷനും വായ് തുറക്കുമ്പോഴും ഇപ്രകാരം തന്നെ സംഭവിക്കുന്നു.
വിശപ്പ് ആഹാരത്തിനു രുചിയുണ്ടാക്കുന്നു. ദാരിദ്യം ആഹാരത്തിനുള്ള ആർത്തിയുണ്ടാക്കുന്നു. കിട്ടുമ്പോൾ മതി എന്ന് പറയുന്നത് കൊടുക്കുന്നവനിൽ സന്തോഷവും സംതൃപ്തിയുമുണ്ടാക്കുന്നു. എന്നാൽ കൊടുക്കുമ്പോൾ മതിയെന്ന് പറയുന്നത് കിട്ടുന്നവനിൽ ഈർഷ്യയും ദുഖവുമുണ്ടാക്കുന്നു.
ചെടി മുള്ളുള്ളതെങ്കിലും പൂവിന്റെ ഇതൾ മൃദുലമാകുന്നു.
നന്ദിയുള്ളവന് നന്മയുണ്ടാകുന്നു. നന്ദിയില്ലാത്തവനെയോ തിന്മ ഭരിക്കുന്നു.
ഇലകൾ വൃക്ഷത്തിന് പുഷ്ടിയുണ്ടാക്കുന്നു. കടുത്ത ചൂടിലോ അവ പൊഴിഞ്ഞു പോകുന്നു..
ജ്ഞാനിയുടെ ജ്ഞാനം ഭോഷനിൽ ഈർഷ്യയുണ്ടാക്കുന്നു . ഭോഷന്റെ ഭോഷത്വം ജ്ഞാനിയിൽ ദുഖമുണ്ടാക്കുന്നു..
നേരിന്റെ വഴിയിൽ നടക്കുന്നവൻ ദൈവത്തിന്റെ അടുക്കൽ എത്തുന്നു. സത്യത്തെ അന്വേഷിക്കുന്നവർ ക്രിസ്തുവിനെ കണ്ടെത്തുന്നു.
കരയുന്നവന്റെ കണ്ണീർ കർത്താവൊപ്പുന്നു. ആർത്തട്ടഹസിക്കുന്നവനോ കരയേണ്ടി വരുന്നു.
ജ്ഞാനി സൗന്ദര്യം വ്യർത്ഥം എന്ന് പറയുന്നു. ഭോഷൻ സൗന്ദര്യം വ്യർത്ഥമാക്കി കളയുന്നു.
നിൽക്കുന്നവന് ഇരിക്കാൻ തോന്നുന്നു. ഇരിക്കുന്നവന് കാൽ നീട്ടുവാൻ തോന്നുന്നു. കാൽ നീട്ടിയവന് കിടക്കാൻ തോന്നുന്നു. എന്നാൽ കിടപ്പിലായവനോ എഴുന്നേൽക്കാൻ ആശിക്കുന്നു.
ദൂരെയുള്ളവന്റെ അടുക്കലേക്കു ഓടിയെത്തുന്നു. അടുക്കലുള്ളവനിൽ നിന്ന് ഓടിപ്പോകുന്നു. കിട്ടാത്തവനോ സ്നേഹത്തിന്റെ വിലയറിയുന്നു. കിട്ടിയവനോ അതിന്റെ വിലയറിയില്ല. ദൂരെയുള്ള മിത്രം തക്ക സമയത്തു സഹായിക്കുന്നു. അരികെയുള്ള ശത്രു തക്കം നോക്കി ഉപദ്രവിക്കുന്നു.
വെള്ളമില്ലെങ്കിൽ ആഴമുള്ള കിണർ വ്യർത്ഥമാകുന്നു.
പല്ലു മുളയ്ക്കുന്നതിനു മുൻപേ കുഞ്ഞു പാൽ കുടിക്കുന്നു. പല്ലു കൊഴിഞ്ഞ വൃദ്ധനും പാൽ ശ്രേഷ്ഠം തന്നെ. ഉപ്പു ആഹാരത്തിനു രുചിയേകുന്നു . അത് തനിയെ വായിൽ ചെന്നാലോ തുപ്പിക്കളയുന്നു.
പട്ടണത്തിന്റെ ഭംഗി അതിന്റെ തിരക്ക് തന്നെ. ഗ്രാമത്തിന്റെ സ്വച്ഛതയോ അതിനെ ഭംഗിയാക്കുന്നു.
End 4PM