Kainos Ministries
The WORD OF GOD
for the New Generation
Revealed on Saturday, 4 April, 2015 at 1:15am
വെള്ളത്തിൽ മീൻ പരലുകൾ കൂട്ടമായി നീങ്ങുന്നു
കാഴ്ചയുടെ ഭംഗി കണ്ടു കാഴ്ചക്കാരൻ വെള്ളത്തിലിറങ്ങി.
അവന്റെ കാലുകളിൽ മീനുകൾ കൂട്ടമായി കൊത്തി.
അസ്വസ്ഥതയോടെ അവൻ വെള്ളത്തിനു മുകളിൽ കയറി. വിശന്നിട്ടായിരിക്കാം മീനുകൾ കൊത്തിയത്. അവൻ വിചാരിച്ചു. വില കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന ബിസ്കറ്റു, നുറുക്കുകളായി അവൻ വെള്ളത്തിലേക്ക് ഇട്ടു കൊടുത്ത് കൊണ്ടിരുന്നു. മീനുകളുടെ എണ്ണം കൂടി. അവൻ കൂടുതൽ ബിസ്കറ്റുകൾ വെള്ളത്തിലേക്ക് ഇട്ടു കൊണ്ടിരുന്നു.
അപ്പോൾ മറ്റൊരാൾ അവിടേയ്ക്കു വന്നു. ആ പരിസരവാസി തന്നെ.
ഇവിടെ മീൻ ധാരാളമുണ്ടല്ലോ ഇവയെ പിടിക്കുവാൻ പറ്റുമോ? അയാൾ വന്നയാളോട് ചോദിച്ചു.
അയ്യോ! പാടില്ല.
ക്ഷേത്രത്തിന്റെ വകയാണത്. ആഗതൻ മറുപടി പറഞ്ഞു.
അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഫണം വിടർത്തി നിൽക്കുന്ന ഒരു പാമ്പിന്റെ ഒരു പ്രതിമയാണ് ആദ്യം ദൃഷ്ടിയിൽ പെട്ടത് .
അതിനടുത്തേയ്ക്കു ഒരാൾ നടന്നു വരുന്നതും അയാൾ കണ്ടു.
നടന്നു വന്നവൻ ആ പ്രതിമയെ കൈകൾ കൂപ്പി നമസ്ക്കരിച്ചു.
അസ്വസ്ഥതയോടെ ആ കടവിൽ നിന്ന് അയാൾ നീങ്ങി കുറച്ചു ദൂരം നടന്നു.
വലിയ നിലവിളിയും ആൾക്കൂട്ടവും .
ഒരു കുഞ്ഞിനെ പാമ്പ് കൊത്തിയിരിക്കുന്നു.
മരിച്ച കുഞ്ഞിന്റെ വേർപാടിലുള്ള നിലവിളി.
അയാൾ അവിടേയ്ക്കു നടന്നു. ആളുകൾ പറയുന്നത് ശ്രദ്ധിച്ചു.
“പാമ്പിനെ കൊല്ലാൻ പറ്റിയില്ല , കുഞ്ഞു തൽക്ഷണം മരിച്ചു.”
നോക്കണേ !
ഒരിടത്തു പാമ്പിന്റെ പ്രതിമയെ വണങ്ങി സായൂജ്യമണയുന്നു. മറ്റൊരിടത്തു ജീവനുള്ള പാമ്പിനെ കൊല്ലാൻ പറ്റാത്തതി;ലുള്ള സങ്കടം .
പാമ്പിനെ വണങ്ങിയവനും അവിടെയെത്തി. കാര്യം അറിഞ്ഞപ്പോൾ ഉദ്വെഗത്തോടെ അവൻ തിരക്കി.
പാമ്പിനെ കൊന്നില്ലേ? അയ്യോ കഷ്ടം !
പാമ്പിനെ കൊന്നില്ലേ എന്ന് ചോദിച്ചവനോട് ഞാൻ ചോദിക്കുന്നു.
നീയെന്തിനു പാമ്പിന്റെ പ്രതിമയെ വണങ്ങി?
നിനക്കെന്തു കിട്ടി അവിടെ നിന്ന്?
നിന്റെ മടിശീലയിലെ തുട്ടുകൾ അവിടെ ഇട്ടതല്ലാതെ നീ പാമ്പിനെ ബഹുമാനിക്കുമോ. ?
കർത്താവായ ഞാൻ അരുളി ചെയ്യുന്നു:
നീ പാമ്പിനെ ആദരിക്കുമോ?
നീ പാമ്പിന് സിംഹാസനം പണിയുമോ?
കർത്താവായ ഞാൻ നിന്നോട് ചോദിക്കുന്നു.
ആ പാമ്പ് നിന്നെ അനുഗ്രഹിക്കുമോ?
ആ പാമ്പ് നിനക്ക് നന്മ ചെയ്യുമോ?
ആ പാമ്പ് നിന്നെ സ്നേഹിക്കുമോ?
സൂക്ഷ്മതയോടെ നടക്കാൻ പഠിക്കണം .
ഹേ! വിഗ്രഹത്തെ ആരാധിച്ചു ജീവനുള്ളതിനെ കൊല്ലുന്നവനേ,
സൂക്ഷ്മതയോടെ നടക്കാൻ പഠിക്കണം. അരുതാത്തിടത്തു കയറിപ്പോകരുത്.
എന്റെ വചനങ്ങളെ നീ സൂക്ഷിച്ചുവോ?
കർത്താവായ ഞാൻ അരുളി ചെയ്യുന്നു: അരുതാത്തിടത്തു കയറിപ്പോകരുത്.
സൂക്ഷ്മതയോടെ നടന്നു കൊൾക.
കർത്താവായ ഞാൻ അരുളി ചെയ്യുന്നു.
End 01.45 am