Kainos Ministries
The WORD OF GOD
for the New Generation
Revealed on Friday 10 April 2015 at 8.40 pm
വേശ്യാവൃത്തി തൊഴിലാക്കിയവർ
വേശ്യകളുടെ അംഗീകാരത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ മറ്റൊരു വശം.
തങ്ങൾ വേശ്യകൾ എന്ന് സ്വയം വിളിച്ചു പറയുന്നവരോ അതോ വേശ്യകൾക്കു നിയമ സഹായം നൽകണമെന്ന് പറയുന്നവരോ -ഇവരിലാരാണ് യഥാർത്ഥ വേശ്യ? വേശ്യകൾ പരസ്പരം വേശ്യാവൃത്തി ചെയ്യുന്നുവെങ്കിൽ അവർക്കു ആര് കൂലി കൊടുക്കും? അഥവാ ഈ വേശ്യകൾ വേശ്യയല്ലാത്ത മറ്റൊരാളുടെ അടുത്തു ചെല്ലുമ്പോൾ അവൻ മാന്യനോ?
വേശ്യകൾക്കു വേണ്ടി മുറവിളി കൂട്ടുന്നവരേ, അവരുടെ നിയമ സഹായത്തിനു വേണ്ടി അലമുറയിടുന്നവരേ, മാന്യന്മാർ എന്ന് സ്വയം നടിച്ചിരിക്കുന്ന നിങ്ങൾ നിങ്ങളുടെ സുഖ ഭോഗങ്ങൾക്കു വേണ്ടിയല്ലേ അവരെ വേശ്യകൾ എന്ന് ചിത്രീകരിച്ചിരിക്കുന്നത്?
ഒരു സ്ത്രീ നൂറു പുരുഷന്മാരെ വഷളാക്കുമ്പോൾ നൂറു പുരുഷന്മാർ ചേർന്ന് ഒരു സ്ത്രീയേ നശിപ്പിക്കുന്നു. ഒരു സ്ത്രീയെ നശിപ്പിക്കാൻ നൂറു പുരുഷന്മാർ വേണമെങ്കിൽ സ്ത്രീയോ പുരുഷനോ വലുത്?
അവിവാഹിതകളും വിധവകളും സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുന്നു. പുരുഷന്മാർ സ്ത്രീകളുടെ ചൊല്പടിയിൽ ഒതുങ്ങിയിരിക്കുന്നു.
പുരുഷന്മാർ മദ്യ ഷാപ്പുകളിൽ വിലസുമ്പോൾ സ്ത്രീകൾ ആതുരാലയങ്ങളിൽ വിളങ്ങുന്നു. ഭർത്താവിന്റെ വായിലേയ്ക്ക് വേശ്യ മദ്യം പകരുമ്പോൾ, ഭാര്യ അന്യന്റെ ഞരമ്പുകളിലേയ്ക്ക് മരുന്ന് കുത്തിവയ്ക്കുന്നു.
സംസ്കാരം വളർന്നു എന്ന് ഘോഷിക്കുന്നു.
കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ സംസ്കാരം എന്റെ കണ്ണിൽ പ്രാകൃതമായിരിക്കുന്നു.
അമ്മമാരുടെ വായിൽ താരാട്ടു പാട്ടില്ല. അപ്പന്മാരുടെ മടിയിൽ വാത്സല്യം തുളുമ്പുന്ന കുഞ്ഞുങ്ങളെ കാണ്മാനില്ല. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വ്യവസായം. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതു വ്യവസായം.
കുഞ്ഞുങ്ങൾക്ക് അറിവില്ല അറിവില്ല എന്ന് നിങ്ങൾ പറയുന്നു. ഹേ അപ്പന്മാരെ, അമ്മമാരെ, നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുന്നുണ്ടോ? മുതിർന്നവരെ മാനിക്കണം എന്ന് നിങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ടോ? അനുസരണം ശീലമാക്കണം എന്ന് നിങ്ങൾ പഠിപ്പിക്കുണ്ടോ?
എന്റെ തിരുവെഴുത്തുകളെ തുറക്കുവിൻ.
ഇതെല്ലാം മുന്നമേ ഞാൻ പറഞ്ഞു തന്നിരിക്കുന്നു.
ജ്ഞാനം യഹോവയിൽ നിന്ന് വരുന്നു.
എന്റെ പ്രമാണങ്ങൾ പാലിക്കുന്നവർ ജീവിക്കും.
എന്റെ വചനങ്ങൾ കേൾക്കുന്നവർ ജ്ഞാനിയാകും .
യഹോവ നീതിയുള്ളവൻ.
End 8.55 pm