Kainos Ministries
The WORD OF GOD
for the New Generation
Revealed on 05 April 2015 Ester Sunday at 12.08 am
സ്വർഗീയ കനാൻ
വ്യഖ്യാനികളുടെ എണ്ണം പെരുകുന്നു. പ്രസംഗകരുടെശബ്ദം ഉയരുന്നു . സ്വർഗീയ കനാൻ ദേശത്തേക്കു ഇന്ന് ആർത്തിയോടെ ഉറ്റു നോക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.
യാക്കോബിനോട് ഞാൻ ദയ കാട്ടി. യിസ്രായേലിനെ ഞാൻ തെരെഞ്ഞെടുത്തു.
മിസ്രെയീമിൽ നിന്ന് ഞാൻ യിസ്രായേൽ മക്കളെ വിടുവിച്ചു .
മോശ അവർക്കു വേണ്ടി എന്നോട് അരുളപ്പാടുകൾ ചോദിച്ചു.
ആറു ലക്ഷത്തോളം വരുന്ന കാലാൾ - എന്റെ വാക്കു കേൾക്കാൻ വയ്യാതെ അവർ എന്നോട് പിറുപിറുത്തു. എന്റെ നേരെ അവർ പിറു പിറുത്തു. ആവലാതികളും അരിശവും പൂണ്ടു അവരുടെ നടപ്പിന്റെ വേഗത കുറഞ്ഞു.
ഞാൻ അരുതേ എന്ന് പറഞ്ഞത് അവർ ചെയ്തു. .ഞാൻ ചെയ്യാൻ പറഞ്ഞത് അവർ കേട്ടില്ല. അനുദിനം ഞാൻ കൊടുത്ത മന്ന അവർക്കു അസഹ്യമായി. ചാട്ടവാർ അടിയേറ്റു പുളഞ്ഞവർ , പട്ടിണികൊണ്ടു വളഞ്ഞവർ , കഠിനാദ്ധ്വാനം കൊണ്ട് കഷ്ടപ്പെട്ടവർ ; ആ ഘോരതയിൽ നിന്ന് ഞാൻ അവരെ രക്ഷിച്ചു.
ഓരോ ദിനവും മന്ന കൊടുത്ത് അവരുടെ ആവശ്യം നിറവേറ്റി അവരെ നടത്തിയപ്പോൾ , അവർ ആർത്തിയുള്ളവരായി. അവർ എന്നോട് മത്സരിച്ചു. അവർ എന്നെ തിരിച്ചറിഞ്ഞില്ല. എവിടെ നിന്ന് ഞാൻ അവരെ കൊണ്ട് വന്നു എന്നവർ മറന്നു പോയി. പുഷ്ടി കൂടിയപ്പോൾ ദുഷ്ടത നൃത്തം ചെയ്തു. ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്ക് പ്രതിഫലം കിട്ടി ചത്തൊടുങ്ങിക്കൊണ്ടിരുന്നു.
നിങ്ങൾ തന്നെ പറയൂ. എത്രപേർ കയറി കനാൻ ദേശത്ത്? നിങ്ങൾ തന്നെ പറയൂ എത്രപേർ പുറപ്പെട്ടു മിസ്രയീമിൽ നിന്ന്? പിന്നെയും ഞാനവരെ ചേർത്തുകൊണ്ടു.. അവർ എന്നെ വിട്ടു കളഞ്ഞു. പിന്നെയും ഞാനവരെ ചേർത്തുകൊണ്ടു. . അവരെന്നെ വിട്ടുകളഞ്ഞു.
അവരിൽ നിന്നു ഒരുവനെ അവർ രാജാവായി ആവശ്യപ്പെട്ടു. എന്റെ രാജത്വത്തെ അവർ നിഷേധിച്ചു.
നിഷേധികൾ ! രാജാക്കന്മാരുടെ വാളാൽ അവർ ഛേദിക്കപ്പെട്ടു.
നിഷേധികൾ! നാല് പാടും ചിതറിപ്പോയി.
നിഷേധികൾ! നായകനില്ലാതെ വലഞ്ഞു.
പിന്നെയും ഞാനവരെ ചേർത്തുകൊണ്ടു.
കൺമുൻപിൽ തന്നെ, നിങ്ങളുടെ കൺമുൻപിൽ തന്നെ ഞാൻ വന്നു. വീണ്ടും പെരുകി നിഷേധികൾ. എന്നെ തള്ളി, വീണ്ടും അവരെന്നെ തള്ളി. വീണ്ടും ഞാനവരെ ചേർത്തുകൊണ്ടു.
ഇന്നുഞാൻ നിങ്ങളുടെ ഇടയിലുണ്ട്.
ഇന്ന് ഞാൻ നിങ്ങളുടെ യിടയിലുണ്ട്.
ഇനിയും എന്നെ തള്ളിയാൽ ഞാൻ ക്ഷമിക്കില്ല.
ഇനിയും .എന്നെ തള്ളിയാൽ ഞാൻ ക്ഷമിക്കില്ല.
ആത്മാവിന്റെ നേരെയുള്ള ദൂഷണം ക്ഷമിക്കില്ല.
ഇനിയും എന്നെ തള്ളിയാൽ നിങ്ങൾ നശിച്ചുപോകും എന്നന്നേയ്ക്കുമായി നശിച്ചു പോകും.
End 12. 31 am