Kainos Ministries
The WORD OF GOD
for the New Generation
എമ്മവൂസിലേക്കു കടന്ന് പോകുന്ന ബാല്യക്കാർ .
വളരെ ജ്ഞാനികളെ പോലെ അവർ യേശുവിനെക്കുറിച്ചു യേശുവിനോടു പറഞ്ഞു കൊണ്ടിരുന്നു .
വിജനമായ പാതയിൽ ഒരു വഴിയാത്രക്കാരൻ രാത്രിയിൽ തനിച്ചു പോകുന്നതും തടഞ്ഞുകൊണ്ട് യേശുവിനെ അവർ തങ്ങളോടൊപ്പം കൂട്ടി .
ഭക്ഷണത്തിനിരിക്കവേ യേശു അപ്പം വാഴ്ത്തി i നുറുക്കി അവർക്കു കൊടുത്തു.
തൽക്ഷണം അവരുടെ കണ്ണ് തുറന്നു
തങ്ങളോടൊപ്പം ഉണ്ടായിരുന്നവൻ ഉയിർത്തെഴുന്നേറ്റ യേശു തന്നെ എന്ന് തിരിച്ചറിഞ്ഞു .
യേശുവിന്റെ സാക്ഷികളായി അപ്പോൾ തന്നെ അവർ യെറുശലേമിലേക്കു മടങ്ങി .
യേശുക്രിസ്തു അന്ന് ആ ബാല്യകാർക്കു നൽകിയ അപ്പക്കഷണം സ്വീകരിച്ച ഉടനെ തന്നെ യേശു അവരുടെ കണ്ണുകളെ തുറന്നു. അവർ സത്യത്തെ തിരിച്ചറിഞ്ഞു.
പാപമോചനം നൽകുന്നവൻ യേശു ക്രിസ്തു .
വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് അരുളിചെയ്തുകൊണ്ടു അനേകർക്ക് രോഗ സൗഖ്യം നൽകി, ഇനി പാപം ചെയ്യരുതെന്ന് കല്പിച്ചവൻ യേശു ക്രിസ്തു.
പാപത്തിന്റെ ശമ്പളം മരണമത്രേ.
ഏക ജാതനിൽ വിശ്വസിക്കുന്നവരുടെ പാപത്തെ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചു , മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻ യേശുക്രിസ്തു.
താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് തന്റെ സഭക്ക് ആദ്യം വെളിപ്പെടുത്തിയവൻ യേശു ക്രിസ്തു.
അവൻ തന്റെ ജനത്തോടുള്ള സ്നേഹം ഇവിടെ വെളിവാക്കുന്നു.
മരണത്തെ ജയിച്ചു ഭൂമിയിൽ ജീവിക്കാൻ ആകും എന്ന് വെളിപ്പെടുത്തികൊണ്ടു യേശു ക്രിസ്തു. തന്റെ സഭയുടെ ഇടയിൽ നാൽപ്പതു ദിവസം ജീവിച്ചു.
അവൻ സ്വർഗീയ ദൈവത്തിനു സാക്ഷിയായി.
ഞാൻ എന്റെ പിതാവിന്റെ അടുക്കലേക്കു മടങ്ങിപ്പോയിട്ടില്ല; നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഞാൻ മരിച്ചവനായി നിങ്ങൾ കരുതിയ യേശു ക്രിസ്തു. തന്നെ എന്ന് അവൻ സഭക്ക് വെളിപ്പെടുത്തി.
സർവ ജനവുമായുള്ളോരേ, കർത്താവിൽ വിശുദ്ധ ജനമേ, നിങ്ങളോടു ഞാൻ അരുളിച്ചെയ്യുന്നു:
സത്യത്തോട് ചേർന്ന് നടക്കുവിൻ. സത്യത്തിനു സാക്ഷിയാകുവിൻ. ഇരുട്ടിൽ അവൻ നിങ്ങൾക്കു തുണയാകും. അവൻ നിങ്ങളുടെ കണ്ണുകളെ തുറക്കും.
മരണത്തെ ജയിച്ചു ഭൂമിയിൽ ജീവിച്ചവൻ നിങ്ങളോടു പറയുന്നു, ഇന്ന്, ഇന്ന് തന്നെ നിങ്ങൾ ഒരുങ്ങുവിൻ .
യേശു നൽകിയ അപ്പക്കണ്ടം നിങ്ങളുടെ കണ്ണുകളെ തുറക്കാൻ സഹായിക്കട്ടെ.
ദുരാഗ്രഹി യേശുവിന്റെ മേശയിൽ അംശിയായപ്പോൾ അവന്റെ ഉള്ളിൽ സാത്താൻ കടന്നതും അവൻ മരണപ്പെട്ടതും ഈ ഭൂമിയിൽ തന്നെ.
സത്യത്തെ തിരിച്ചറിഞ്ഞവന്റെ കണ്ണുകൾ വെളിച്ചം ഉള്ളത്.
ഇരുളിൽ വസിക്കുന്നവൻ യേശുവിനെ കണ്ടിട്ടില്ല.
എമ്മാവൂസിലേക്കു പോയ ബാല്യക്കാർ വഴിതെറ്റാതെ എന്ന വണ്ണം അവിടെ എത്തിച്ചേർന്നു. എന്നാൽ തങ്ങളുടെ കണ്ണ് തുറന്നപ്പോൾ അവർ തൽക്ഷണം യെരൂശലേമിലേക്കു മടങ്ങിയെത്തി .
യെരുശലേം പുത്രിമാരെ, നിങ്ങൾ മടങ്ങി വരുവിൻ.
മണവാളൻ ഇതാ വരുന്നു.
വിശുദ്ധിയുടെ ദീപം കൊളുത്തുവിൻ.
യെരുശലേം എനിക്കുള്ളവൾ.
ഞാൻ അവൾക്കുള്ളവൻ.
Revealed on 25 April 2015 Saturday at 7.55am