Kainos Ministries
The WORD OF GOD
for the New Generation
Revealed on Friday 10 April 2015 at 11:21 pm
ശ്രീ വന്ദ്യ പിതാവ്
മറ്റുള്ളവരിൽ നിന്ന് ബഹുമാനം കിട്ടുന്നതിന് വേണ്ടിയുള്ള നെട്ടോട്ടം.
ആദരവ് കിട്ടുന്നതിന് വേണ്ടി കാട്ടിക്കൂട്ടുന്ന വൈകൃതങ്ങൾ. ഭോഷത്വമെന്നല്ലാതെ എന്താണ് ഇതിനു പറയുന്നത്? എല്ലാവര്ക്കും ബഹുമാനം വേണം. ഒരുവന് ആദരവ് കിട്ടുന്നതിന് വേണ്ടി മറ്റൊരുവനെ ചവിട്ടിത്താഴ്ത്തുന്നു. നിന്നെക്കാൾ താഴെയുളളവൻ നിന്നെ ആദരിച്ചത് കൊണ്ട് എന്ത് പ്രയോചനം?
നിനക്ക് ബഹുമാനം കിട്ടേണ്ടത് നിന്നെക്കാൾ വലിയവനിൽ നിന്ന്.
എന്നെ ആദരിക്കുന്നവരെ ഞാൻ ആദരിക്കും. എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
വിവേകമില്ലാത്തവരേ!
പാൽ കൊടുത്ത പണം കൊണ്ട് നിങ്ങൾ ചാരായം വാങ്ങിക്കുടിക്കുന്നു.
ഗുണമായിട്ടുള്ളത് നിങ്ങൾ വിറ്റു കളയുന്നു. ദോഷമായിട്ടുള്ളത് നിങ്ങൾ വില കൊടുത്ത് വാങ്ങുന്നു.
നന്മ കാണാനുള്ള കണ്ണ് ആർക്കുമില്ല. ദോഷം വിട്ടൊഴിയുവിൻ. നന്മ നിങ്ങളെ ഭരിക്കട്ടെ. ഇന്ന് നിങ്ങളെ ഭരിക്കുന്നത് അത്യാഗ്രഹവും അസൂയയും വിദ്വേഷവും പകയും തന്നെ.
ഒരുവൻ ഒരുവന്റെ കുതികാൽ ചവിട്ടുന്നു.
അനാഥ ശവങ്ങൾ പെരുകുന്നു.
ചത്തുപോയതിനെ ഇറച്ചിയായി തൂക്കി വിൽക്കുന്നു.
മണ്ണ് വാങ്ങാൻ വേണ്ടി പെണ്ണിനെ വിൽക്കുന്നു.
എന്റെ വചങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു.
ആരാധനാലയങ്ങൾ വ്യവസായ കേന്ദ്രങ്ങളായി മാറി.
കർത്താവു അരുളിച്ചെയ്യുന്നു: എന്റെ നാമം വൃഥാ എടുക്കരുത്.
ഞാൻ തീക്ഷ്ണതയുള്ളവൻ.
നേരം പുലരുമ്പോൾ കോഴി കൂവുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? കോഴിയെ സൃഷ്ടിച്ചവൻ ഞാനാകുന്നു.
അപകടത്തിൽ പെടുമ്പോൾ നിലവിളിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?
വിവേകം നൽകിയത് ഞാനാകുന്നു.
സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ?
ഞാൻ സ്നേഹമാകുന്നു.
അതാതു കാലവും സമയവും നിശ്ചയിക്കുന്നത് ഞാൻ തന്നെ.
സൂര്യൻ ഉദിച്ചു നിൽക്കുമ്പോൾ നിങ്ങള്ക്ക് ഇരുട്ടാക്കാൻ കഴിയുമോ?
സൂര്യൻ ഉദിച്ചു കഴിഞ്ഞു ഇരുട്ട് നൽകിയവർ ഞാൻ തന്നെ.
പകൽ ഇരുട്ടായതു നിങ്ങൾ കണ്ടിട്ടില്ലേ?
മഞ്ഞു മൂടി നിൽക്കുമ്പോൾ സൂര്യപ്രകാശം സ്വീകരിക്കാൻ നിങ്ങൾക്കു സാധിക്കുമോ? മഞ്ഞിനെ നീക്കുന്നവൻ ഞാൻ തന്നെ.
കാലവുംസമയവും എന്റെ അധികാരത്തിൻകീഴിൽ ഇരിക്കുന്നു.
ഞാൻ യഹോവയായ ദൈവം .
ഞാൻ കർത്താവാകുന്നു.
End 11.43 pm