Kainos Ministries
The WORD OF GOD
for the New Generation
Revealed on 31 March 2015 Tuesday @ 7.45pm
സ്വർണം വിലയേറിയതു തന്നെ.
പവിഴത്തിന്റെ വിലയോ അതിനേക്കാൾ മെച്ചം.
ഇതിനു ആവശ്യക്കാർ ഇല്ലെങ്കിൽ അതിനു എന്ത് വില? സ്വർണത്തിന്റെ മൂല്യം അതിന്റെ ആവശ്യക്കാർ തന്നെ.
മൂല്യമുള്ളതു അന്വേഷിക്കുന്നു. വിലയേറിയതു എങ്ങനെയും കൈക്കലാക്കുന്നു.
ഇതൊക്കെയും ലോകത്തിന്റെ സമ്പത്തു. എല്ലാം നീങ്ങിപ്പോകേണ്ടത്.
മൂല്യമുള്ളതു ഇപ്പോഴും നിനക്ക് ദൂരത്തു തന്നെയിരിക്കുന്നു.
അത് രക്ഷ എന്ന എന്റെ ദാനം. .
നിന്റ ജീവൻ ഇപ്പോഴും അപകടത്തിൽ തന്നെ .
മരണത്തെ ജയിച്ചവൻ ഞാൻ. ഞാൻ തന്നെ യേശു.
എന്റെ അടുക്കൽ വരുവിൻ . ജീവനെ കണ്ടെത്തുവിൻ. മരണത്തെ ദൂരെ അകറ്റുവിൻ.
ദൈവത്തെ സ്തുതിക്കുന്നവന്റെ കാഹള ധ്വനി എവിടെ?
എങ്ങും കരച്ചിലും പല്ലുകടിയും മാത്രം എന്നു തോന്നുന്നു.
നിങ്ങളുടെ ആഘോഷങ്ങൾ നിലവിളിയുടെ ആരംഭമാകുന്നു.
ആഘോഷങ്ങളുടെ ആരവം കേട്ടിട്ട് കുറുക്കൻ ഓലിയിടുന്നതു പോലെ തോന്നുന്നു.
അമ്മിഞ്ഞപ്പാൽ കൊടുക്കേണ്ടവൾ എവിടെ പ്പോയിരിക്കുന്നു?
തെരുവീഥിയിൽ സ്ത്രീകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ആരാധനാലയത്തിൽ പുരുഷന്മാരുടെ തല കാണ്മാനില്ല
അംഗവിഹീനൻ പോലും യാചിക്കുന്നില്ല.
വഴങ്ങാത്ത നാവു കൊണ്ട് നീ കൽപ്പന പുറപ്പെടുവിക്കുന്നു.
എന്നെ മറഞ്ഞു നീ എവിടെപ്പോകും ?
മനുഷ്യ! എന്റെ നീതിയെ നീ വിട്ടുകളയരുത്.
അത്തിപ്പഴത്തിന്റെ ഗുണം നിനക്കറിയാമോ?
നീ ജീവന്റെ വിലയ്ക്ക് കണക്കു കൂട്ടുന്നു.
ഹേ കണക്കു കൂട്ടുന്നവനെ ആകാശത്തിന്റെ നീളവും വീതിയും ഉയരവും എത്ര?
നിന്റെ കാൽ ചുവട്ടിൽ നിന്നും ഭൂമിയുടെ അറ്റത്തോളം എത്ര അടി നീളം?
സമുദ്രത്തിൽ എത്ര കുടം വെള്ളം ?
മണൽത്തരികൾ എത്ര എണ്ണം
ഇതെല്ലം നിന്റെ കണ്മുൻപിൽ ഇല്ലേ?
നീ കണക്കു കൂട്ടി പറയൂ.
ദൈവത്തോട് മത്സാരിക്കുന്നവൻ ജയിക്കയില്ല.
ദൈവം സ്നേഹം തന്നെ
ദൈവത്തിന്റെ വചനത്തോട് മത്സരിക്കരുത്. വചനത്തെ ഉൾകൊള്ളുന്നവൻ സ്നേഹം കാണുന്നു.
ദൈവത്തിന്റെ വചനം മനുഷ്യ നിനക്ക് വേണ്ടിയുള്ളത്..
നിന്റെ കണ്ണുകളെ നീ സൂക്ഷിച്ചുകൊൾവിൻ.
ഇരുട്ട് നിന്റെ കണ്ണുകളെ മൂടിക്കളയാതെ യിരിക്കട്ടെ.
വെളിച്ചം നിന്റെ കണ്ണിൽ നിറഞ്ഞിരിക്കട്ടെ.
വെളിച്ചം ഞാൻ ആകുന്നു.
വെളിച്ചം സത്യം ആകുന്നു.
സത്യവും ഞാനാകുന്നു.
ഞാൻ ജീവനാകുന്നു.
ഞാൻ യേശുവാകുന്നു.
എന്റെ ആത്മാവ് നിന്നോട് കൂടെ ഇരിക്കട്ടെ.
End 8.25PM