Kainos Ministries
The WORD OF GOD
for the New Generation
Revealed on Easter Sunday, 5 April 2015 at 11.54 PM
യേശുവിന്റെ നാമത്തിൽ എന്റെ പ്രാർത്ഥന കേൾക്കണമേ സ്വർഗീയ പിതാവേ.
സ്വർഗീയ പിതാവിനോടുള്ള പ്രാർത്ഥന. സ്വർഗീയന്റെ മക്കൾ സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കുകയാണ്.
കർത്താവ് അരുളി ചെയ്യുന്നു:
നിങ്ങൾ എന്നെ പിതാവേ എന്ന് വിളിക്കുകയും, എന്റെ കല്പനകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? ഞാൻ നിങ്ങൾക്കു പിതാവാണെങ്കിൽ നിങ്ങൾ എനിക്ക് മക്കളും അല്ലയോ?
കർത്താവ് അരുളി ചെയ്യുന്നു:
എന്നോട് പിതാവേ പിതാവേ എന്ന് പറയുന്നവൻ ഏവനുമല്ല, എന്റെ ഇഷ്ടം ചെയ്യുന്നവരത്രേ എന്റെ മക്കൾ. നിങ്ങൾ എന്റെ മക്കളാണെങ്കിൽ എന്റെ വചനങ്ങൾക്ക് കാതോർക്കേണ്ടതല്ലയോ? നിങ്ങളുടെ മക്കൾ നിങ്ങളെ അനുസരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എന്നാൽ നിങ്ങൾ എന്നെ അനുസരിക്കുന്നുണ്ടോ?
എന്നെ അനുസരിക്കാത്തവർ ചിതറിപ്പോകും. എന്നെ അനുസരിക്കാത്തവരെ ഞാൻ ചിതറിച്ചു കളയും.
ഞാൻ ദൈവമാകുന്നു.
ഞാൻ യഹോവയാകുന്നു.
ഞാൻ തീക്ഷ്ണതയുള്ളവൻ
ഞാൻ എന്നേക്കുമുള്ളവൻ.
End 06.04.2015 at 12.03am