top of page
Kainos SITE Image.jpg

The WORD OF GOD 

for  the New Generation

 

 

Revealed on  Friday 21 October 2016 at  8.00  am

സ്നേഹത്തിന്റെ അർത്ഥ തലങ്ങൾ

 

സ്നേഹത്തിന്റെ അർത്ഥ തലങ്ങൾ ഓരോ വ്യക്തിക്കും താനായിരിക്കുന്ന സ്ഥാനത്തിനനുസരിച്ചു നൽകപ്പെട്ടിരിക്കുന്നു.

 

പിതാവ് തന്റെ മക്കളെ സ്നേഹിക്കുന്നു. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു.  മക്കൾ മാതാപിതാക്കളെ , സഹോദരങ്ങളെ , യജമാനൻ ദാസനെ,  ദാസിയെ , കർഷകൻ തന്റെ മണ്ണിനെ ഇങ്ങനെ ഓരോന്നിനും വ്യത്യസ്തമായ മുഖങ്ങളുണ്ട്.

 

ദൈവത്തിന്റെ കല്പന നാം ഇപ്രകാരം വായിക്കുന്നു:  നിന്നെപ്പോലെ  നിന്റെ കൂട്ടുകാരനെ സ്നേഹിക്കുവിൻ.

 

 സ്നേഹത്തിന്റെ ആഴവും പരപ്പും അതിന്റെ അതി വിശാലതയും ഈ വചനത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. സ്നേഹത്തിന്റെ ഹൃദ്യതയെ വെളിവാക്കും വിധം മറ്റൊരു തിരുവെഴുത്തിൽ ഇപ്രകാരം വായിക്കുന്നു.

 

നീ മറ്റുള്ളവരിൽ നിന്ന്  എന്താഗ്രഹിക്കുന്നുവോ അപ്രകാരം തന്നെ അവർക്കും ചെയ്തു കൊടുക്കുക.

 

സ്നേഹത്തിന്റെ പ്രവൃത്തികളുടെ ഫലം സന്തോഷവും സമാധാനവും തന്നെ .

 

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ അന്യന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് സ്നേഹത്തിന്റെ പ്രവൃത്തികൾ അല്ല.

 

സ്വാർത്ഥതയില്ലാത്ത ബന്ധം സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്നു.

ക്ഷമിക്കുന്ന ഹൃദയം സ്നേഹത്തിനു കീഴ്പ്പെട്ടിരിക്കുന്നു.

സഹനം സ്നേഹത്തോടു ചേർന്നിരിക്കുന്നു.

 

ക്രിസ്തുവിലേയ്ക്ക് ഉറ്റു നോക്കുന്നവന് സ്നേഹത്തിന്റെ മർമ്മങ്ങൾ വെളിപ്പെടും .

 

മാനുഷിക ഭാഷയെ നിർവചിച്ചു സ്നേഹത്തിന്റെ അർത്ഥ വ്യാപ്തിയെ വെളിപ്പെടുത്താനാവാത്ത വിധം ശ്രേഷ്ഠവും സമ്പൂർണവുമായ ഈ നിഗൂഢ സത്യത്തെ ദൈവം അവന്റെ ആത്മാവിനാൽ വെളിപ്പെടുത്തുന്നു.

 

അനുസരണമുള്ള മക്കൾ സ്നേഹം അനുഭവിച്ചറിയുന്നു.  അനിർവചനീയമായ സ്നേഹം ഈ ലോകത്തിലെ സകല ഭാഷകൾക്കും അതീതമായി ഉയർന്നു നിൽക്കുന്നു. നിർവ്യാജ  സ്നേഹം ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നു ആ സ്നേഹം അനുഭവിച്ചറിയുകയല്ലാതെ പറഞ്ഞറിയിക്കുക അസാധ്യമാണ് താനും.

 

തലയെ വണക്കുന്നവന്റെ മുമ്പിൽ സ്നേഹം വെളിപ്പെടട്ടെ. 

 

 

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

  • Wix Facebook page
  • Wix Twitter page
  • Wix Google+ page

Your details were sent successfully!

bottom of page