Kainos Ministries
The WORD OF GOD
for the New Generation
Revealed on 25 November 2016 Friday at 9.50 am
സൃഷ്ടിയുടെ ശ്രേഷ്ഠതയെ തുഛീകരിക്കുന്നവൻ
സൃഷ്ടിയുടെ ശ്രേഷ്ഠതയെ തുഛീകരിക്കുന്നവൻ സൃഷ്ടിതാവിന്റെ മഹത്വത്തോട് മത്സരിക്കുന്നു .
മനുഷ്യരോടുള്ള ദൈവത്തിന്റെ ഒരു ചോദ്യം ഞാൻ കേൾക്കുന്നു .
എത്ര ഡെന്റിസ്റ്റിന്റെ വായിൽ അവസാനത്തോളം ദൃഢമായ ,ബലമായ ആരോഗ്യമുള്ള പല്ലുകളുണ്ട്?
മനുഷ്യരേക്കാൾ അധികം മനുഷ്യൻ കണ്ടു പിടിച്ച യന്ത്രങ്ങൾ സത്യം പറയുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു.
മരണത്തിൽ നിന്ന് മടങ്ങി വരുന്നവനെ നിങ്ങൾ ഭ്രാന്തനെന്നു മുദ്ര കുത്തുന്നു.
ജ്ഞാനിയെന്നു നടിക്കുന്നവന്റെ വിവേകം നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന് മനുഷ്യൻ കാണുന്നില്ല. ജ്ഞാനിയെന്നു നടിക്കുന്നവൻ സാഹചര്യത്തിന്റെയും കണ്കാഴ്ചകളുടെയും അടിസ്ഥാനത്തിൽ ജ്ഞാനം പ്രഘോഷിക്കുന്നു .
എന്നാൽ ഈ സാഹചര്യങ്ങൾ ഈ കണ്കാഴ്ചകൾ എങ്ങനെയുണ്ടായി ?
പുഴുക്കുത്തേറ്റ ഇലയുടെ കേടു പറ്റിയ ഭാഗം മുറിച്ചു കളഞ്ഞാൽ അതിലിരിക്കുന്ന പുഴു നിഷ്ക്രിയനായി പോകുമോ ? അഴുക്കുചാലിൽ കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവന്റെ കാലിൽ മരുന്ന് പുരട്ടിയാൽ സ്ഥിരമായി അവന്റെ കാലിലെ വളം കടി മാറുമോ ?
പെൻസിൽ കച്ചവടം നടത്താനാഗ്രഹിക്കുന്നവൻ പേനയുടെ ദോഷ വശങ്ങളെക്കുറിച്ചു വാക്‌ചാതുരിയോടെ പ്രസംഗിക്കുമ്പോൾ അതിനുള്ളിലെ ചതി എഴുത്തുകാരൻ പോലും അറിയുന്നില്ല.
മറ്റുള്ളവരുടെ ദോഷങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് മൈതാന പ്രസംഗങ്ങൾ നടത്തുന്നവൻ നന്മയായതിനെ ചൂണ്ടിക്കാണിക്കാൻ മടിക്കുന്നു.; സത്യമായതിനെ തെളിവായി പറയാൻ ഭയക്കുന്നു.
സത്യത്തെയും നീതിയെയും തിരിച്ചറിയാൻ പറ്റാതവണ്ണം , വിവേചിച്ചറിയാൻ പറ്റാതവണ്ണം, മനുഷ്യ ഹൃദയം തകർന്നിരിക്കുന്നു. ഇന്ന് മനുഷ്യൻ സത്യം പറയുന്നവനെ സംശയ ദൃഷ്ടിയോടെ നോക്കുന്നു . ഉപായിയുടെ ചതിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു . ഹൃദയ പരമാർത്ഥത ഇല്ലാത്തവരുടെയെല്ലാം സ്ഥിതി ഇത് തന്നെ .
കൊതിയന്റെ ശരീരത്തിൽ കൊഴുപ്പു കുമിഞ്ഞു കൂടുന്നു . കഠിനാദ്ധ്വാനിയുടെ മനസ്സ് ദൃഢപ്പെടുന്നു . ചെവിയിൽ കൂടി കേൾക്കുന്ന ഒരു വാർത്ത മനുഷ്യന് ഹൃദയാഘാതം വരെ ഉണ്ടാക്കുന്നു.
ഇത്ര ദുർബലനായ മനുഷ്യൻ ഇനിയും വിവേകത്തിനായി ഇച്ഛിക്കാത്തതെന്ത്?
ജ്ഞാനവും വിവേകവും സ്വർഗ്ഗത്തിന്റെ ദാനം .
നിഗളിക്കുന്നവൻ വീഴുക തന്നെ ചെയ്യും .
അതുകൊണ്ടു നിൽക്കുന്നു എന്ന് തോന്നുന്നവർ വീഴാതിരിപ്പാൻ സൂക്ഷിച്ചു കൊള്ളട്ടെ .