Kainos Ministries
The WORD OF GOD
for the New Generation
Revealed on Thursday 09 April 2015 at 9.15 am
സൂര്യ താപമേറ്റു വാടുന്ന ചെടി
അയ്യോ! ഈ വെയിൽ കൊണ്ട് ആ ചെടി വാടിക്കരിഞ്ഞല്ലോ എന്ന് തോന്നും. ഒരു വിത്തായി അത് മണ്ണിനടിയിൽ ഇരുന്നപ്പോൾ, മണ്ണിനടിയിൽ മഴ നനഞ്ഞു കുതിർന്നിരുന്നപ്പോൾ, ഒരു ദിവസത്തെ സൂര്യ താപത്തിനു വേണ്ടി അത് കൊതിച്ചു. വെളിച്ചം അതിന്മേൽ വീണപ്പോൾ സന്തോഷത്തിന്റെ മുള അതിൽ പൊട്ടി. സമാധാനത്തിന്റെ വളർച്ച അതിൽ വന്നു. പൂവും കായും നിറഞ്ഞു മനോഹരമായ ഒരു ചെടിയായി അത് വളർന്നു. ഫലം കൊണ്ട് അത് നിറഞ്ഞു.
ഹേ മനുഷ്യാ! മണ്ണിൽ നിന്ന് നിന്നെ ഞാൻ മെനഞ്ഞു. മഞ്ഞു വന്നപ്പോൾ നിന്നെ ഞാൻ തുണിയിൽ പൊതിഞ്ഞു. വെയിൽ വന്നപ്പോൾ ഞാൻ നിനക്ക് തണലേകി. നിന്റെ ഓരോ വളർച്ചയിലും നിന്നെ ഞാൻ കാത്തു കൊണ്ടിരുന്നു. മണ്ണിൽ വെറുമൊരു വിത്തായതിനെ മുള നൽകി വളർച്ച നൽകി അത് വലുതായപ്പോൾ നല്ല ഫലം തന്നു. നീ വളർന്നിട്ടു എന്ത് ഫലം? ദുഷ്ടതയുടെ ഫലം നീ വിതയ്ക്കുന്നു. കഷ്ടതയിൽ പെരുകിക്കൊണ്ടിരിക്കുന്നു. കാര്യസാധ്യത്തിനു വേണ്ടി നീ കരയുന്നു. കാര്യം കണ്ടു കഴിയുമ്പോൾ തിരിഞ്ഞോടുന്നു. ഞാൻ നിനക്ക് നൽകിയ പാഠങ്ങളിൽ നിന്ന് ഒന്നും നീ പഠിച്ചില്ല.
വന്യ മൃഗങ്ങളുടെയിടയിൽ പേടമാനും വനത്തിൽ ജീവിക്കുന്നു.
സിംഹത്തോടു മല്ലിടാൻ അവയ്ക്കു കഴിയുന്നില്ലെങ്കിലും അവ കുതിച്ചു പായുന്നു. ജീവ രക്ഷയ്ക്ക് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യുന്നു.
നിന്നാൽ കഴിയുന്നത് നീ ചെയ്യുന്നുണ്ടോ? നിനക്ക് പറ്റാത്തതിനെ പറ്റി നിന്നോട് പറയുന്നില്ല. പറ്റുന്നത് നീ ചെയ്യുന്നുണ്ടോ? മടിയനെന്നും ക്ഷീണം തന്നെ. നീ തന്നെ പറയൂ.നിന്റെ ക്ഷീണം നിനക്ക് നേട്ടമോ അതോ കോട്ടമോ?
അസ്ഥികൾ ഇല്ലാത്ത നിന്റെ കഴുത്തിൽ ജീവന്റെ ബലം കൊണ്ട് നിന്നെ താങ്ങി നിർത്തിയവൻ ഞാൻ തന്നെ. ജീവൻ രക്തത്തിൽ ഇരിക്കുന്നു.
ദൈവ സന്നിധിയിൽ താഴുവിൻ.
അനുസരണം പഠിക്കുവിൻ.
അനുസരണം പഠിപ്പിക്കുവിൻ.
ഏലി പുരോഹിതന്റെ കഴുത്തു ഒടിഞ്ഞു പോയത് നീ മറന്നു കളയരുത്. സാദോക്ക് പുരോഹിതനെ തൽസ്ഥാനത്തു നിന്നും നീക്കിക്കളഞ്ഞത് നീ വിസ്മരിച്ചു കളയരുത്.
ഞാൻ യഹോവയായ ദൈവം.
തിന്മ കാണുമ്പോൾ കണ്ണടച്ച് കളഞ്ഞു തലമുറകളെ നശിപ്പിച്ചു കളയരുത്.
ഞാൻ വാക്കു മാറാത്ത ദൈവം.
End 9.52 am