Kainos Ministries
The WORD OF GOD
for the New Generation
Revealed on Monday 15 February 2016 at 8.10 am
കപ്പയ്ക്കു മണ്ണ് കൂന കൂട്ടി നടുന്നു.
ചേനയ്ക്കു മണ്ണ് തടമെടുത്ത് നടുന്നു. നെന്മണി മണ്ണ് ഉഴുതു മറിച്ചു വിതയ്ക്കുന്നു .
എന്നാൽ വൃക്ഷത്തിന് പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഓരോന്നിനും അതാതിനനുസരിച്ചു മണ്ണ് പാകപ്പെടുത്തുന്നു.
നല്ല മണ്ണിൽ വീഴുന്ന വിത്തുകൾ നല്ല ഫലം കായ്ക്കുന്നു.
അപ്രകാരം തന്നെ എന്റെ വചനങ്ങൾ .
സസ്യങ്ങൾ എല്ലാം സസ്യങ്ങൾ എങ്കിലും ഓരോന്നിനു അതതിന്റെ സ്വഭാവങ്ങളും ഗുണവും ഉണ്ട്. .അപ്രകാരം തന്നെ മനുഷ്യനും .
മനുഷ്യർ സകലരും ഒരുപോലെ ഇരിക്കുന്നു എന്ന് തോന്നുന്നു എങ്കിലും സകല മനുഷ്യരെയും വ്യത്യസ്തമായി ചമച്ചിരിക്കുന്നു. സ്വഭാവവും അപ്രകാരം തന്നെ..
അവനവൻ അവനവന്റെ പ്രവൃത്തി തികച്ചു കൊള്ളട്ടെ.
നീതിയായവൻ അരുളി ചെയ്യുന്നു. ജ്ഞാനമായവൻ കൽപ്പിക്കുന്നു
എല്ലാം ക്രമമായും ചിട്ടയായും നടക്കട്ടെ.
ആമേൻ.
End 8:15 am