Kainos Ministries
The WORD OF GOD
for the New Generation
Revealed on 19 April 2015 Sunday @10.15am
ശ്രേഷ്ഠ മഹാപുരോഹിതൻ യേശു ക്രിസ്തു.
ശ്രേഷ്ഠ ഇടയൻ യേശു ക്രിസ്തു തന്നെ .
ദൈവത്തിന്റെ ആത്മാവ് എന്നിൽ വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രിയമുള്ളവരേ ,
കർത്താവിൽ എന്റെ സഹോദരങ്ങളേ,
ശ്രേഷ്ഠ മഹാപുരോഹിതനായ യേശു ക്രിസ്തു. തന്റെ ജനത്തിന്റെ പാപമോചനത്തിന് വേണ്ടി എന്നേക്കുമുള്ള മഹായാഗമായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട്, കൊണ്ട് തേജസ്ക്കരിക്കപ്പെട്ടു മഹത്വത്തിലേയ്ക്ക് എടുക്കപ്പെട്ടു.
നല്ല ഇടയൻ യേശുക്രിസ്തുവാകുന്നു.
പിതാവേ നീ എന്നെ ഏൽപ്പിച്ചവരിൽ ആ നാശയോഗ്യനല്ലാതെ ആരും നശിച്ചുപോയിട്ടില്ല എന്ന് വെളിപ്പെടുത്തികൊണ്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങിയെത്തി.
അവൻ പുതിയൊരു നിയമവും പുതിയൊരു കല്പനയും നമ്മിൽ ഭരമേല്പിച്ചിരിക്കുന്നു.
പ്രവാചകന്മാരുടെ കാലത്തു മൃഗങ്ങളെ യാഗം കഴിച്ചിടത്തു കർത്താവ് ന്യായപ്രമാണത്തിന് കീഴിൽ തന്നെ ജീവിച്ചുകൊണ്ട് തന്റെ ശരീരത്തെ യാഗമായി സമർപ്പിച്ചുകൊണ്ട് ന്യായപ്രമാണം നിവൃത്തിച്ചു.
പ്രിയമുള്ളവരേ, കർത്താവിനു നമ്മോടുള്ള തീവ്ര സ്നേഹത്തെ ഇവിടെ വെളിപ്പെടുത്തുന്നു.
ആടിനെയും കാളകളെയും യാഗം കഴിച്ചു അലസമാനസരായി നമ്മൾ വീണ്ടും പാപം ചെയ്യാൻ ഇടവരാതെ, ദൈവസ്നേഹത്തിന്റെ മാതൃക കർത്താവ് നമ്മുക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
പാപത്തിനു പാപപരിഹാരം ചെയ്യണം എന്നുള്ളത് ദൈവത്തിന്റെ നീതി തന്നെ.
ആട്ടുകൊറ്റനെയോ കാളക്കിടാവിനെയോ പ്രായശ്ചിത്തമായി യാഗം കഴിക്കാൻ വകയില്ലാത്തവൻ നശിച്ചുപോകാതവണ്ണം കർത്താവ് നമ്മുക്ക് വേണ്ടി യാഗമായി. മൃഗസമ്പത്തുള്ളവൻ മൃഗത്താൽ പാപപരിഹാരം ചെയ്തു നിഗളിച്ചു നശിച്ചുപോകാതവണ്ണം കർത്താവു നമ്മുക്ക് വേണ്ടി പാപപരിഹാരമായി.
കർത്താവു ലോകത്തെ സ്നേഹിക്കുന്നു.
കർത്താവിനു പ്രസാദകരമായ രീതിയിൽ വിശുദ്ധിയോടും വെടിപ്പോടും കൂടി നമ്മുടെ ശരീരങ്ങളെ യാഗമായി സമർപ്പിപ്പിൻ എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നുവല്ലോ.
കർത്താവ് വിശുദ്ധിയുള്ളവൻ.
നിത്യജീവൻ വാഗ്ദത്തം നല്കിക്കൊണ്ടു, ഞാൻ മടങ്ങിവരും എന്ന് ഉറപ്പു നല്കിക്കൊണ്ടു അവൻ നിത്യതയിലേയ്ക്ക് എടുക്കപ്പെട്ടു.
പ്രിയമുള്ളവരേ,
നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന പുതിയ കൽപ്പന അവൻ നമുക്ക് നല്കിയിരിക്കുന്നുവല്ലോ.
അവന്റെ തിരുശരീരത്തോടും തിരു രക്തത്തോടും നാം ഏകീഭവിക്കുമ്പോൾ അവനു നമ്മോടുള്ള സ്നേഹത്തോടു നാം ഏകീഭവിച്ചിരിക്കുന്നു.
ആകയാൽ പ്രിയമുള്ളവരേ,
നിങ്ങളിലുള്ള പക വിദ്വേഷം , വിഗ്രഹാരാധനയായ അത്യാഗ്രഹം , അസൂയ ,കലഹം ,നിന്ദ ഇവയെല്ലാം നീക്കിക്കളയുവിൻ.
കർത്താവിന്റെ ശരീരത്തിലൂടെ ഏകീഭവിച്ചവർ രോഗികളായിത്തീരാതിരിക്കട്ടെ. മരണം അവരെ തൊടാതിരിക്കട്ടെ.
കർത്താവിന്റെ സ്നേഹത്തിന്റെ വെളിച്ചം അവരിൽ പ്രകാശിക്കട്ടെ, ആമേൻ .