Kainos Ministries
The WORD OF GOD
for the New Generation
Revealed on 07.04.2015 @10.20pm
മാമ്പഴക്കാലം
മാമ്പഴക്കാലം വന്നു. കുഞ്ഞുങ്ങൾ മുറ്റത്തും പറമ്പിലും എല്ലാം കളിക്കുന്നു. സന്തോഷം പങ്കു വയ്ക്കുന്നു. ഒരിക്കൽ കുട്ടികൾക്ക് കളി എന്ന് പറഞ്ഞാൽ ഓട്ടവും ചാട്ടവുമായിരുന്നു. ഓടാതെയും ചാടാതെയുമുള്ള കളി കുഞ്ഞുങ്ങൾക്ക് അറിയില്ല . അവിടെ എല്ലായിടത്തും ചിരിയും ബഹളവും തന്നെ. എന്നാൽ ഇന്ന് ചിരിയില്ല . ഓട്ടവും ചാട്ടവുമില്ല . മാരകായുധങ്ങൾ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ ആയി .
അന്ന് കുഞ്ഞുങ്ങൾ നഗ്നരായി ഓടിക്കളിച്ചു. ഇന്ന് കുഞ്ഞുങ്ങൾ ഒതുങ്ങിയിരുന്നു നഗ്നത കണ്ടു രസിക്കുന്നു.
അന്ന് കുഞ്ഞുങ്ങൾ അവധിക്കാലത്ത് മാതാപിതാക്കൾക്കൊത്തു മുത്തശ്ശി മുത്തശ്ശന്മാരുടെ അരികിൽ സന്തോഷം പങ്കിട്ടിരുന്നു. ഇന്ന് കുഞ്ഞുങ്ങൾ മാതാപിതാക്കളെ കാണുന്നത് തന്നെ അപൂർവം .
എന്തിനു ഞാൻ നിങ്ങൾക്കു കുടുംബം തന്നു?. ചിതറിത്തെറിപ്പിക്കാനോ ? എന്തിനു ഞാൻ നിങ്ങൾക്കു മക്കളെ തന്നു ? അനാഥരാക്കാനോ ?
പിറന്നു വീണ കുഞ്ഞു നിന്നിൽ തന്ന കണ്ണുനീരെവിടെ?
പിറന്നു വീണപ്പോൾ ഞാൻ നിന്നിൽ തന്ന നിലവിളി എവിടെ?
പിറന്നു വീണപ്പോൾ ഞാൻ നിന്നിൽ തന്ന നിഷ്ക്കളങ്കതത്വം എവിടെ? പിറന്നു വീണപ്പോൾ ഞാൻ നിന്നിൽ തന്ന അനുസരണം എവിടെ? പിറന്നു വീണപ്പോൾ ഞാൻ നിന്നിൽ തന്ന ആശ്രയത്വം എവിടെ?
കുറേശെ കുറേശ്ശെയായി നീ കളഞ്ഞു കുളിച്ചു. എന്നെ നീ മറന്നു കളഞ്ഞു. ഞാൻ നല്കിയതെല്ലാം നീ വൃഥാവാക്കി കളഞ്ഞു. ഞാൻ നിനക്ക് നൽകിയ സ്നേഹത്തിൽ നീ മായം ചേർത്തിരിക്കുന്നു.
എന്റെ സ്വരൂപത്തിൽ നിന്നെ ഞാൻ മനുഷ്യനായാണു സൃഷ്ടിച്ചത്. മൃഗങ്ങളെ ഞാൻ വേറെ സൃഷ്ടിച്ചിട്ടുണ്ട്.
ഞാൻ ദൈവമെന്നു നീ മറന്നു കളയരുത്.