Kainos Ministries
The WORD OF GOD
for the New Generation
സ്വർണ്ണം പൂശിയ മുത്തും സ്വർണ്ണം കൊണ്ടുള്ള മുത്തും ഒരുപോലെ വെട്ടിത്തിളങ്ങും.
എന്നാൽ ശുദ്ധമായ സ്വർണ്ണം ഏതെന്നു അറിയണമെങ്കിൽ ഉരച്ചു നോക്കണം .
മായം കലർന്ന ലോകത്തു മായയായിട്ടുള്ളതെല്ലാം നീങ്ങിപ്പോകും എന്നറിഞ്ഞു കൊൾക.
തട്ടാന്റെ കയ്യിൽ കിട്ടുന്ന സ്വർണ്ണം അത് ശുദ്ധമോ എന്ന് ഉരച്ചു നോക്കിയതിനു ശേഷമേ അവൻ സ്വീകരിക്കുകയുള്ളൂ.
സ്വർണ്ണപ്പണിക്കാരൻ ശുദ്ധമായ സ്വർണ്ണം കൊണ്ടാണ് ആഭരണങ്ങൾ വാർക്കുന്നത്.
കേൾക്കേണ്ടത് പോലെ കേൾക്കുന്നവൻ അറിയേണ്ടത് പോലെ അറിയുന്നു.
കേൾ;ക്കാൻ മനസ്സില്ലാത്തവൻ ഒന്നും ഗ്രഹിക്കുന്നില്ല.
തിരിച്ചറിവില്ലാതെ പ്രവൃത്തിച്ചിട്ടു ഭോഷത്തമായിപ്പോയി എന്ന് തിരിച്ചറിഞ്ഞാൽ പോലും , ചെയ്‌തപ്രവൃത്തികൾ വൃഥാവായിപ്പോയല്ലോ.
അടി കിട്ടുന്ന മകൻ അനുസരണം പഠിക്കുന്നു. മക്കൾ അനുസരണം അപ്പനിൽ നിന്ന് പഠിക്കേണ്ടത് തന്നെ.
ആമേൻ.
Revealed on Revealed on 20 September 2016 Monday at 10.15am