Kainos Ministries
The WORD OF GOD
for the New Generation
ഊതുന്ന ശബ്ദം ഞാൻ കേട്ടു.
പൊടിയോ ചെറിയ പൊട്ടുകളോ ആണെങ്കിൽ ഊതിക്കളയാം. കുറച്ചു കൂടി വലുതാണെങ്കിൽ തട്ടിക്കളയേണ്ടി വരും .വലിപ്പവും ഭാരവും കൂടുംതോറും നീക്കാൻ പ്രയാസമാകും . വന്നതിനു ശേഷം നീക്കിക്കളയുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്നത് നല്ലതു.
രോഗം വന്നിട്ട് അത് നീക്കാനായി ആശുപത്രിയിലേയ്ക്ക് ഓടുന്നവരുടെ എണ്ണം ഇന്ന് അധികമായിരിക്കുന്നു. ചികിത്സയ്ക്കായുള്ള പണം മുൻകൂറായി കരുതി വയ്ക്കുന്നു. തങ്ങൾ കൂടുതൽ രോഗങ്ങൾ വഹിക്കുന്നു എന്ന് പറയുന്നത് ഒരു ഗമയാണിന്നു. രോഗത്തിന്റെ കാഠിന്യവും എണ്ണവും കൂടുംതോറും ഗമയും കൂടുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതു ഒരു വ്യാപാരമായി മാറി. മദ്യം മരുന്നായി മാറി.
ഹോ ! ലോകത്തിന്റെ ജ്ഞാനം ! .
ഹോ ലോകത്തിന്റെ വളർച്ച. !
ഇന്നത്തെ പുരുഷന്മാർക്ക് അന്യനെ ശുശ്രൂഷിക്കന്നവരെ ഭാര്യയായി മതി.
സ്ത്രീകൾക്ക് സ്വന്തം പുരുഷനെ ശുശ്രൂഷിക്കന്നത് അത്ര പോരാ.
വ്യാപാരം കെങ്കേമം തന്നെ.
സമത്വത്തിനു വേണ്ടി സമരം ചെയ്യുന്നു . ഹേ, മനുഷ്യാ , നിന്നെ ഞാൻ ഏൽപ്പിച്ച ഏദൻ തോട്ടം നീ കാത്തില്ല. ദുഷ്ടന് കടക്കാൻ നീ വാതിൽ തുറന്നു കൊടുത്തു. നിന്റെ ഭാര്യ അന്യനുമായി സല്ലപിച്ചപ്പോൾ നീ കണ്ടില്ലന്നു നടിച്ചു. ഞാൻ അരുതെന്നു പറഞ്ഞ ഫലം നീ തിന്നു. ഞാൻ ഉടുപ്പിച്ച വസ്ത്രം നീ കളങ്കപ്പെടുത്തി .
കറ പുരണ്ട ജീവിതം. എവിടെയും കറയും കളങ്കങ്ങളും തന്നെ. എന്നിട്ടും നീ എന്നെ പഴിക്കുന്നു. ഞാനോ നിനക്ക് കഷ്ടത തന്നത്.? ഞാനോ നിനക്ക് ദോഷം വരുത്തിയത്? ഞാനോ നിന്നിൽ ദുഷ്ടത കുത്തി വച്ചത്.? നിന്റെ അലസത, നിന്റെ ഉത്തരവാദിത്വമില്ലായ്മ. അതിൽ നിന്ന് തുടങ്ങി നിന്റെ നാശം . ഇനിയും നീ എന്നെ പഴിക്കരുത്.
ഞാൻ ദൈവമാകുന്നു. നീതിയുള്ളവൻ, നീതിയുള്ളവൻ തന്നെ.
Revealed on 77 April 2015, @ 9.45pm