top of page

The WORD OF GOD 

for  the New Generation

 

 

 

ഇത് കർത്താവിന്റെ സഭയോ?  ലോകത്തിന്റെ കൂട്ടമോ ?

 

സഭ കർത്താവിന്റെ ശരീരം .

നിങ്ങൾ അതിനെ വൈകൃതമാക്കിക്കൊണ്ടിരിക്കുന്നു,

 

സൽപ്രവൃത്തികൾ   അവിടെയില്ല .കർത്താവിന്റെ കൈകൾ നന്മ ചെയ്യുന്നു.

 

സ്നേഹവും കരുതലും അവിടെയില്ല . ദൈവം സ്നേഹം തന്നെ.

 

ക്ഷമയും സഹിഷ്ണുതയുമില്ല. കർത്താവ് പാപം ക്ഷമിക്കുന്നവൻ.

 

ദയയും വിശ്വസ്തതയും അവിടെയില്ല. കർത്താവ് ദയയും വിശ്വസ്തതയും ഉള്ളവൻ .

 

ഇത് കർത്താവിന്റെ സഭയോ?  ലോകത്തിന്റെ കൂട്ടമോ ?

 

യാക്കോബിനോട് ഞാൻ ദയ ചെയ്തു. യിസ്രായേലിനെ ഞാൻ തെരഞ്ഞെടുത്തു.

 

എവിടെ യിസ്രായേൽ? വഷളായിക്കൊണ്ടിരിക്കുന്നു. യിസ്രായേലിന്റെ മക്കൾ തെറ്റിപ്പോയിരിക്കുന്നു. ഞാൻ അവരെ കൂട്ടിച്ചേർക്കുമ്പോഴും അവർ എന്നിൽ നിന്നും അകന്നു കൊണ്ടിരുന്നു. അന്നും ഇന്നും .

 

യൂദാ എന്നെ ഒറ്റിക്കൊടുത്തു. നിങ്ങളുടെ പണസഞ്ചി നിങ്ങളെ രക്ഷിക്കില്ല.

 

എല്ലാവരെയും രോഗം കാർന്നു തിന്നു കൊണ്ടിരിക്കുന്നു. അസൂയയുടെ പുഴു നുരയ്ക്കുന്നു അത്യാഗ്രഹത്തിന്റെ തീ ആളിക്കത്തുന്നു.  അഹങ്കാരികൾ ചാമ്പലായിപ്പോകുന്നു.

 

യഹോവ അരുളി ചെയ്യുന്നു: മടങ്ങി വരുവിൻ; വിളി കേൾക്കുവിൻ മരിക്കുന്നവന്റെ മരണത്തിൽ എനിക്കിഷ്ടമില്ല.  കത്തുന്ന തീപ്പൊയ്കയിൽ വീണു പോകരുത്.  .ഞാൻ ദൈവമാകുന്നു.

 

Revealed on   07.04.2015 @ 12.45pm

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page