Kainos Ministries
The WORD OF GOD
for the New Generation
Revealed on 1 April 2015 Wednesday at 2 pm
സൂര്യൻ ഉദിച്ചു, വെളിച്ചം എല്ലായിടത്തും പരന്നു
പരക്കുന്നതെല്ലാം വെളിച്ചമല്ല .
വെളിച്ചം അല്ലാത്തത് അതിവേഗം പരക്കുന്നു.
ഹോ! ഈ ലോകത്തിന്റെ സ്വഭാവമേ.
നിന്റെ സ്വഭാവം എത്ര കഠിനം ?
വാക്കുകളെ നീ നിയന്ത്രിക്കുന്നില്ല.
കേൾക്കേണ്ടത് നീ കേൾക്കുന്നില്ല.
ചെയ്യേണ്ടത് നീ ചെയ്യുന്നില്ല.
എന്നിട്ടും നീ പറയുന്നു, എനിക്കെല്ലാം വേണമെന്ന്.
എല്ലാം വേണമെന്ന് പറയുന്ന നീ എത്രത്തോളം കൊടുക്കും?
നിന്റെ ഹൃദയത്തിൽ സ്നേഹം എവിടെ ?
സ്നേഹം കിട്ടാൻ വേണ്ടി നീ എത്രത്തോളം തത്രപ്പാടുകൾ ചെയ്യുന്നു.
നിന്റെ ഉള്ളിൽ സ്നേഹമുണ്ടോ?
നിന്റെ ഉള്ളിൽ ഞാൻ ഉണ്ടോ?
സ്നേഹം ഞാനാകുന്നു.
ഞാൻ യേശുവാകുന്നു.
എന്റെയടുക്കൽ വരുവിൻ.
എന്റെ പരിശുദ്ധാത്മാവ് നിന്നിൽ പ്രവർത്തിക്കട്ടെ.
മഴ പെയ്യുന്നു .
ചാറ്റൽ മഴയത്തു കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നു.
മക്കളെ മഴ നനയല്ലേ പനി പിടിക്കും എന്ന് 'അമ്മ വാത്സല്യത്തോടെ പറയുന്നു.
വിലക്ക് കൽപ്പിച്ചു കൊണ്ട് ആ 'അമ്മ സ്നേഹം പ്രകടിപ്പിക്കുന്നു.
എന്റെ വാത്സല്യം നിങ്ങൾ കാണാത്തതെന്ത്?
എന്റെ വിലക്കുകൾ നിങ്ങൾ കേൾക്കാത്തതെന്ത്?
മാതാപിതാക്കളോട് മത്സരിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി നിങ്ങൾക്കറിയാമോ?
നിയന്ത്രണമില്ലാതെ അവർ ഓടുന്നു.
സമാധാനമില്ലാതെ പായുന്നു.
എവിടെയെങ്കിലും ചെന്ന് തട്ടി വീഴുന്നു.
നീ വീഴാൻ പോകുന്നു. ഇതാ എന്റെ കൈ.
ഇനിയും നീ മത്സരിക്കരുത്.
നിനക്കായി ഞാൻ ജാഗരിച്ചിരിക്കുന്നു.
ഇനിയും നീ മത്സരിക്കരുത്.
നാളെ എന്ന് നീ എന്നോട് പറയരുത്.
നാളെ നിന്റെ കൈയിൽ അല്ലല്ലോ.
നീ ഭൂമിയിൽ നിന്നുള്ളവൻ.
ഞാനോ സ്വർഗത്തിൽ നിന്നുള്ളവൻ തന്നെ .
എന്നെ അന്വേഷിപ്പിൻ, എന്നാൽ നീ എന്നെ കണ്ടെത്തും .
End 2.21 PM