top of page

The WORD OF GOD 

for  the New Generation

 

Revealed at 08.10pm  on Thursday  16 April .2015

 

 

സഭകളിൽ നിന്ന് സഭകളിലേക്കുള്ള പ്രയാണം 

 

കർത്താവ് അരുളി ചെയ്യുന്നു:

നിന്റെ വിശ്വാസം നിന്നെ  രക്ഷിച്ചിരിക്കുന്നു.

 

മകളെ നീ എന്ത് വിശ്വസിക്കുന്നു?

യേശു ക്രിസ്തു ദൈവ പുത്രൻ എന്നോ ?

അതു സത്യം തന്നെ.  സകല ജനവും അതു വിശ്വസിക്കുന്നു.

യേശുക്രിസ്തുവിന്റെ പേർ കേട്ടിട്ടുള്ളവർ അവൻ ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നു.

 

നീ നിന്റെ അപ്പന്റെ മകൾ എന്ന് വിശ്വസിച്ചാൽ നിനക്ക് അവകാശം ലഭിക്കുമോ ?

നീ നിന്റെ അപ്പന്റെ മകൻ  എന്ന് വിശ്വസിച്ചാൽ നിനക്ക് അവകാശം ലഭിക്കുമോ ?

 

അബ്രാഹാമിന്റെ അവകാശിയായതു യിസ്സഹാക്ക് തന്നെ .

യിസ്സഹാക്കിന്റെ അവകാശിയായതു യാക്കോബ് തന്നെ.

യഹൂദയിൽ നിന്ന് ദാവീദിന്റെ സന്തതിയായി യേശുക്രിസ്തു ജനിച്ചു.

 

മക്കളേ, പാഠങ്ങൾ ശ്രദ്ധയോടെ പഠിച്ചാൽ അതിൽ  നിന്നു നീ ഗ്രഹിക്കേണ്ടത് ഗ്രഹിക്കും .

പാഠങ്ങൾ കാണാപ്പാഠം ആക്കിയാൽ അത് നിനക്ക് ഒരു ഗുണവും ചെയ്യില്ല.

 

വിളക്കു കത്തിച്ചാൽ വെളിച്ചം ലഭിക്കും എന്ന് നിനക്കറിയാം .

ഇരുട്ടിൽ ആ വെളിച്ചം നിനക്ക് പ്രയോജനം ചെയ്തില്ലെങ്കിൽ  ; ആ വെളിച്ചം നീ പ്രയോജനപ്പെടുത്തിയില്ലങ്കിൽ ആ വിളക്കു നിനക്ക് ഒരു കാഴ്ചവസ്തു മാത്രമായിരിക്കും.

 

നഷ്ടപ്പെട്ടു പോയത് തിരഞ്ഞു കണ്ടു പിടിക്കണമെങ്കിൽ കണ്ണിനു കാഴ്ചയുണ്ടായിരിക്കണം .

നഷ്ടപ്പെട്ടു എന്നു പറയുന്നത് മുന്നമേ നിന്റെ കൈയിൽ ഉള്ളതായിരിക്കുമല്ലോ.

അത് നീ തിരയുന്നത് നീ പോയ വഴിയിലൂടെ നടന്നാൽ മാത്രമേ കിട്ടുകയുള്ളു,

നീ കടന്നു പോയ വഴികളിൽ നീ അന്വേഷിക്കുമ്പോൾ നിനക്ക് നഷ്ടപ്പെട്ട ഇടത്തു നിന്നു നിനക്ക് കണ്ടു പിടിക്കുവാൻ സാധിക്കും .

മറ്റൊരു ദിശയിലേക്കു നീ അന്വേഷണം ആരംഭിച്ചാൽ നിനക്ക് കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും .

 

ഇന്ന് യിസ്രായേലിന്റെ മക്കളും യാക്കോബിന്റെ സന്തതിയും ഇങ്ങനെ തന്നെ. .

 

സഭകളിൽ നിന്ന് സഭകളിലേക്കുള്ള ഓട്ടം ;

വിശ്വാസത്തിൽ നിന്നു വിശ്വാസത്തിലേക്കുള്ള ഓട്ടം;

സ്നാനത്തിൽ നിന്നു സ്നാനത്തിലേക്കുള്ള ഓട്ടം .

 

മുട്ടയുടെ ഒരു വശത്തു നിന്നു എതിർ ദിശയിലേക്കു വിരലോടിച്ചാൽ അത് അവിടെത്തന്നെ വന്നു നിൽക്കും .

 

കർത്താവ് ഒരുവൻ,

വിശ്വാസം  ഒന്ന്,

സ്നാസം ഒന്ന്.

ദൈവം ഏകൻ തന്നെ. .

 

നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്നു ഞാൻ നിന്നോട് പറഞ്ഞു.

ദൈവത്തോടുള്ള സ്നേഹവും അത് തന്നെ.

 

ഓട്ടക്കളത്തിൽ നിന്റെ കൂട്ടുകാരനെ നീ പിന്തള്ളുമ്പോൾ എവിടെപ്പോയി നിന്റെ സ്നേഹം .?

നിന്റെ ഉള്ളിൽ സ്നേഹം ഇല്ലെങ്കിൽ നിന്റെ രക്ഷയും ദൂരെത്തന്നെ .

 

വചനം നീ എവിടെ നിന്നു കേട്ടാലും അത് ദൈവത്തിൽ  നിന്നുള്ളത്  തന്നെ. 

 

നിന്റെ പറമ്പിൽ നിന്നു നീ മുറ്റത്തു കയറുമ്പോഴും , മുറ്റത്തു നിന്നു വീടിനുള്ളിൽ കയറുമ്പോഴും വീടിനുള്ളിൽ നിന്നു അടുക്കളയിൽ കയറുമ്പോഴും ഇതൊന്നും നിനക്ക് അന്യമാകുന്നില്ലല്ലോ.

നിന്റെ കൂട്ടുകാരൻ അങ്ങനെ തന്നെ.

 

സകലത്തിലും വലിയത് സ്നേഹം തന്നെ.

 

End 08.37pm

 

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

The above  Testimony  of Pheba Hanna God revealed  on  April 05..2015 02.15am

 

Success! Message received.

bottom of page