top of page

The WORD OF GOD 

for  the New Generation

 

Revealed at 10.30AM on 31 July 2017 Monday

 

 

ശത്രുവിന്റെ ബലം ക്ഷയിപ്പിക്കുക എന്ന തന്ത്രം യുദ്ധമുറകളിലൊന്നാണ്

 

ബലം ക്ഷയിച്ചവന് യുദ്ധക്കളത്തിൽ പൊരുതാനാവില്ല.

 

അംഗബലം , ആത്മബലം , കായബലം എന്നിങ്ങനെ ശക്തി പലതരത്തിൽ ഉണ്ട്. രോഗങ്ങൾ മനുഷ്യ ശരീരത്തിൽ കടന്നു വരുമ്പോൾ കായബലം ക്ഷയിക്കുന്നു. രോഗാതുരമായ മനുഷ്യൻ നിരാശനും ദുഃഖിതനുമായി മാറുന്നു.

ആകെയുള്ള പ്രത്യാശ കൂടി നഷ്ടപ്പെടുമ്പോൾ മനുഷ്യൻ പൂർണ്ണമായി ദൈവത്തിൽ നിന്നകന്നു പോകുന്നു .

 

ദൈവാത്മാവ് എന്റെയുള്ളിൽ വസിക്കുന്നു എന്ന് ഞാനറിയുന്നു.

കല്പനയായിട്ടല്ല ഒരപേക്ഷയായിട്ടത്രേ ഞാൻ നിങ്ങളോടു അറിയിക്കുന്നത്.

പ്രത്യാശ കൈവിടരുത്.

 

മിസ്രയീമിലെ ഇഷ്ടികക്കളത്തിലെ കഷ്ടതയിൽ നിന്ന് ചെങ്കടലിലെ ഉണങ്ങിയ നിലത്തു  കൂടി അബ്രഹാമിന്റെ സന്തതിയെ നടത്തിയ ദൈവം ഇന്നും അബ്രഹാമിനോട് വിശ്വസ്തൻ തന്നെ . അബ്രഹാമിന്റെ വിശ്വാസം ദൈവമുന്പാകെ നീതിയാകുന്നുവല്ലോ.

 

അന്യായം ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുന്നത്, നല്ല പ്രതിഫലത്തിന് വേണ്ടിത്തന്നെ .

 

ബലത്തിനായി കേണപേക്ഷിക്ക.

 

നിന്റെ  ദൈവം നിന്നെ  സ്നേഹിക്കുന്നുവല്ലോ.

 

End 10.50am

 

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

The above  Testimony  of Pheba Hanna God revealed  on  April 05..2015 02.15am

 

Success! Message received.

bottom of page