Kainos Ministries
The WORD OF GOD
for the New Generation
Revealed on Thursday 9 April 2015 at 8.45 pm
“സംഹാര ദൂതൻ എന്നെ കടന്നു പോയി ….”
ചിലർ പറയുന്നു, തലനാരിഴയ്ക്ക് രക്ഷപെട്ടു .
സ്വയം രക്ഷപെടാൻ ആർക്കെങ്കിലും കഴിയുമോ ?
അബ്രഹാമിന്റെ സന്തതിയെ പീഡിപ്പിച്ച , യിസ്രായേലിന്റെ മക്കളെ കഷ്ടപ്പെടുത്തിയ , ദൈവം തെരെഞ്ഞെടുത്ത ജനത്തെ ഊഴിയ വേലക്കാരാക്കിയ, മിസ്രയീം ജനത്തെ നശിപ്പിപ്പാൻ ദൈവം തീരുമാനിച്ചു. അവർക്കുള്ള ശിക്ഷാവിധിയുടെ ആദ്യ പാഠം .
യേശുക്രിസ്തുവിലൂടെ പാപ മോചനത്തിന്റെ രക്ഷ അറിഞ്ഞപ്പോൾ ക്രിസ്തുവിന്റെ ജനം പാടി: “സംഹാര ദൂതൻ എന്നെ കടന്നു പോയി …..”.
ഇന്ന് പറയുന്നു, തലനാരിഴയ്ക്ക് രക്ഷപെട്ടു.
ആർക്കാണ് സ്വയം രക്ഷപെടാൻ കഴിവുള്ളത്?
അത്യാഹിതങ്ങളും അപകടങ്ങളും മരണങ്ങളും ഇന്നും ലോകത്തു നടന്നുകൊണ്ടിരിക്കുന്നു .
സ്വയം രക്ഷപെടാൻ കഴിയുമെങ്കിൽപ്പിന്നെ നിങ്ങൾ എങ്ങനെ രോഗികളായി?
നിങ്ങൾ തന്നെ പറയൂ,
സ്വയം രക്ഷപെടാൻ കഴിയുമെങ്കിൽപ്പിന്നെ നിങ്ങൾ എങ്ങനെ അപകടത്തിൽ പെടുന്നു?
ചിന്തിച്ചു നോക്കൂ,
സ്വയം രക്ഷ പെടാൻ കഴിയുമെങ്കിൽപ്പിന്നെ എങ്ങനെ മരണം നിങ്ങളെ തൊടുന്നു?
എങ്ങനെ നിങ്ങൾ അപമാനിതരാകുന്നു?
എങ്ങനെ നിങ്ങളുടെയിടയിൽ കണ്ണുനീരും നിലവിളിയും വന്നു?
എങ്ങനെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു?
അതൊന്നും നിങ്ങൾക്കറിയില്ല. അറിയാനൊട്ടാഗ്രഹവുമില്ല.
യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
രക്ഷകൻ ഞാനാകുന്നു.
രക്ഷകന്റെ നാമം യേശു.
യേശുവായവൻ ഇമ്മാനുവേൽ.
സത്യത്തെ അന്വേഷിക്കുന്നവൻ യേശുവിനെ കണ്ടെത്തും.
യിശ്ശായിയുടെ കുറ്റിയിൽ നിന്നു മുളച്ചവൻ, യിശ്ശായിയെക്കാൾ മുന്പനായവൻ. ദാവീദിന്റെ വംശത്തിൽ പിറന്നവൻ, ദാവീദിനെക്കാൾ മുൻപനായവൻ.
യേശു ക്രിസ്തു.
അവൻ രക്ഷിക്കുന്നു.
പാപത്തിൽ നിന്ന് മനം തിരിയുന്നവരെ രക്ഷിക്കുന്നു.
രക്ഷിക്കപ്പെടുവിൻ.
യേശുവിങ്കലേക്കു തിരിയുവിൻ
അവന്റെ ദയയും വിശ്വസ്ഥതയും എന്നേക്കുമുള്ളത്.
End 9.10 PM
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The above Testimony of Pheba Hanna God revealed on April 05..2015 02.15am