Kainos Ministries
The WORD OF GOD
for the New Generation
Revealed on 16 November 2016, Wednesday @1.45pm
പാലിൽ നീ വെള്ളം ചേർക്കരുത്
മുലപ്പാൽ നീ വെള്ളം ചേർത്തല്ല കുടിച്ചതെന്നു നീ ഓർത്തു കൊൾക.
കുഞ്ഞേ , മുലക്കണ്ണിൽ നിന്ന് ഊറി വരുന്ന പാൽ നീ നുകർന്ന് കഴിക്കുമ്പോഴും നിന്റെ വായിലെ ഒരിറ്റു ഉമിനീർ പോലും നിന്റെ 'അമ്മ ആ ദ്വാരത്തിലൂടെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നില്ലല്ലോ.
അമ്മയുടെ മുലകളിൽ പാൽ ഉണ്ടോ എന്ന് നോക്കിയല്ല കുഞ്ഞുങ്ങൾ വിശക്കുമ്പോൾ കരയുന്നത്. കുഞ്ഞിന്റെ നിലവിളി കേൾക്കുമ്പോൾ മാതൃത്വത്തിൽ നിന്ന് ഊറി വരുന്ന മുലപ്പാൽ കുഞ്ഞിന്റെ നിലവിളി മാറ്റുന്നു.
കുഞ്ഞു വൃത്തിയായിരിക്കാൻ 'അമ്മ കുളിപ്പിക്കുന്നു. പുറമെ നിന്നുള്ള പൊടിപടലങ്ങൾ കുഞ്ഞിന്റെ ശരീരത്തു വീഴാതിരിക്കാൻ ഉടുപ്പിടുവിക്കുന്നു. ശൈശവത്തിൽ നിന്നെ ശീലയിൽ പൊതിഞ്ഞതു നിന്റെ നാണം മറയ്ക്കാനല്ല.
മാതൃ സ്നേഹത്തിന്റെ തീവ്രത നീയറിഞ്ഞില്ല . പക്ഷെ നീയനുഭവിച്ചു.
അങ്ങനെ നീയറിയാതെ എന്തെല്ലാം ഇന്നും നീ അനുഭവിക്കുന്നു .
ദൈവ സ്നേഹത്തിന്റെ തീവ്രത തന്നെ .
നീ കാണാത്ത കാര്യങ്ങൾ നീ ഇല്ല എന്ന് പറയരുത്.
നിന്റെ ശരീരത്തിലേയ്ക്ക് ഒന്ന് നോക്കൂ.
നിന്റെ കണ്ണ് എത്ര ചെറുത്.
നിന്റെ ശരീരത്തിനുള്ളിലെ അവയവങ്ങൾ മനുഷ്യരിൽ വിശ്വസിക്കുന്നത് കൊണ്ടല്ലേ നീ അറിയുന്നത്.
എന്നാൽ ബുദ്ധിയും വിവേകവും ജ്ഞാനവും അവയവങ്ങൾ അല്ല എന്ന് നീ തിരിച്ചറിയുക .
അവയെ നീ കാണുന്നില്ല. നീ അനുഭവിച്ചറിയുന്നു.
അവയെ നീ തിരിച്ചറിയുന്നത് നിന്റെ വിശ്വാസത്താലല്ലേ .
സകല മനുഷ്യരും വിശ്വാസത്താൽ ജീവിക്കുന്നു.
പിന്നെ എന്തിനു അവിശ്വാസി എന്ന് പറയുന്നു.
വിശ്വാസം കൂടാതെ ഒരു മനുഷ്യനും നിലനി ൽ ക്കാനാവില്ല .
പിന്നെ നീ എന്തിനു മറ്റുള്ളവരുടെ വിശ്വാസത്തെ ദുഷിക്കുന്നു.
സത്യമായതിൽ വിശ്വസിക്കുക. നീ അതിനെ കണ്ടില്ലെങ്കിൽ അന്വേഷിക്കുക.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പറഞ്ഞവൻ തന്നെയാകുന്നു സത്യം .
അവങ്കലേക്ക് നിന്റെ ഹൃദയത്തെ ചായിച്ചാൽ നീ അവനാൽ രക്ഷ പ്രാപിക്കും .
.
അവൻ ദൈവമാകുന്നുവല്ലോ . ആമേൻ.