top of page

The WORD OF GOD 

for  the New Generation

 

 

 

അവിവാഹിതയായ സ്ത്രീ

 

 

 

 

 

ധാരാളം അവിവാഹിതർ ഇന്നീ സമൂഹത്തിലുണ്ട്. വിവാഹം കഴിക്കാനാഗ്രഹിച്ചിട്ടും പറ്റാത്തവർ. വിവാഹം നടത്തിക്കൊടുക്കാൻ ആളില്ലാത്തവർ. വിവാഹം വേണ്ടാത്തവർ. സഭാ നിയമത്തിനു വിധേയപ്പെട്ടു വിവാഹം ഒഴിവാക്കിയവർ.

 

അവിവാഹിതരായി ജീവിക്കുന്നവർക്കും ഓരോരോ കാരണങ്ങളുണ്ട്. ഒരു കൂട്ടം അവിവാഹിതരുടെ കണ്ണുനീർ വീണു ഈ ഭൂമി കുതിർന്നിരിക്കുന്നു. ഒരു കൂട്ടം അവിവാഹിതരുടെ ചിലമ്പൊലി  കേട്ട് ലോകം നടുങ്ങുന്നു. ഒരു കൂട്ടം അവിവാഹിതരെ കാണുമ്പോൾ  ആദരിക്കുന്നു. അവർ മാറിക്കഴിയുമ്പോൾ അവരെ പുച്ഛിക്കുന്നു.

 

കൺവെട്ടത്ത് ആദരിക്കുന്നു.കൺമറയത്തു പുച്ഛിക്കുന്നു. ഇതു സ്ത്രീകളിൽ .

 

പുരുഷന്മാർക്കു വിവാഹം കഴിക്കാൻ തിടുക്കം. വിവാഹം കഴിക്കാൻ ഊന്നി നിൽക്കുന്നവരെ അവിവാഹിതർ എന്ന് പറയുന്നു. . 

 

യൗവ്വനം നഷ്ടപ്പെട്ട അവിവാഹിതയെ കാണുമ്പോൾ പുച്ഛം. യൗവ്വനം നഷ്ടപ്പെട്ട അവിവാഹിതൻ തുലോം  തുച്ഛം.

 

ഭാര്യ ജീവിച്ചിരിക്കെ അവിവാഹിതനെപ്പോലെ ജീവിക്കുന്നവർ ധാരാളം . ഭർത്താവ് ജീവിച്ചിരിക്കെ വിധവയെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം പെരുകുന്നു.

 

വിവാഹം കഴിപ്പിക്കുന്നതു വ്യാപാരം. വിവാഹം വേർപെടുത്തുന്നതും വ്യാപാരം . അവിവാഹിതരെ കൊണ്ടുള്ള വ്യാപാരം . വിധവകളെ  കൊണ്ടുള്ള വ്യാപാരം. ധനത്തോടുള്ള ആർത്തി മൂത്തു കാട്ടിക്കൂട്ടുന്ന വൈകൃതം . 

 

ഹേ മനുഷ്യാ , ആദാമിന്റെ കൈയ്യിൽ അവന്റെ ഭാര്യയെ ഞാൻ ഏൽപ്പിച്ചപ്പോൾ അവർ സന്തുഷ്ടരായിരുന്നു. സന്താന പുഷ്ടിയുള്ളവരായി സകലത്തിന്മേലും വാഴുവിൻ എന്നു ഞാനവരെ അനുഗ്രഹിച്ചു. ഞാൻ അവർക്കായി കൊടുത്ത ഏദൻ തോട്ടത്തിൽ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല അവരുടെ ജഡത്തിന് ആഹാരവും ആത്മാവിനു സന്തോഷവും സമാധാനവും ഉണ്ടായിരുന്നു.

 

ഉപായിയായ കാട്ടു മൃഗത്തെ നിങ്ങളുടെ തോട്ടത്തിൽ കടക്കാൻ ഇന്നും നിങ്ങൾ അനുവദിക്കുന്നു. തന്റെ ഭർത്താവിന് സഹായിയായി ഞാൻ സൃഷ്ടിച്ചവൾ അന്യന്റെ മുന്നിൽ കടന്നു ചെന്നു കാട്ടു മൃഗത്തോടു സല്ലപിച്ചു. 

 

ഇന്ന് എവിടെയും വ്യഭിചാരവും വ്യാപാരവും മാത്രം. തലമുറകളെ തകർക്കുന്നു. ഭക്തിയുടെ പേരിൽ സ്ത്രീകളെ വച്ചു വ്യാപാരം ചെയ്യുന്നു. സ്ത്രീയുടെ സൗന്ദര്യം ധനമായി മാറ്റപ്പെടുന്നു. കൊള്ളയും കൊള്ളിവയ്പ്പും.

 

 ഞാൻ എന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യനെവിടെ? എല്ലായിടങ്ങളിലും കോലങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു .

 

സർവ്വർത്ര അഴുക്ക്‌. സത്യത്തിന്റെ വഴി വിജനമായിക്കൊണ്ടിരിക്കുന്നു . ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് അട്ടഹാസങ്ങൾ.

 

വീണ്ടും ഞാൻ അന്വേഷിക്കുന്നു . നീയെവിടെ ?

 

 

Revealed on 08 April 2015 Wednesday @ 4.20pm

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page