Kainos Ministries
The WORD OF GOD
for the New Generation
ഞാൻ ഒരാട്ടിൻ കൂട്ടത്തെ കാണുന്നു.
ആ കൂട്ടത്തിൽ ഒരാളും നടക്കുന്നുണ്ട് . കണ്ടാൽ ആട്ടിടയനെപ്പോലെ തോന്നിക്കും.
കർത്താവ് അരുളി ചെയ്യുന്നു:
ആടുകളെ നോക്കുന്നവൻ ഇടയനല്ല; ചെന്നായ്ക്കളും ആടുകളെ നോക്കുന്നു.
ആടുകളെ മേയ്ക്കുന്നവൻ ഇടയനല്ല; കൂലിക്കാരനും ആടുകളെ മേയ്ക്കുന്നു.
ദാവീദ് ഇടയനായിരുന്നു.
ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കളയുന്നവൻ ഇടയൻ.
ദാവീദിലെ ഇടയൻ തന്റെ ആടുകൾക്ക് വേണ്ടി. സ്വന്ത ജീവനെ മറന്നു സിംഹത്തോടും കരടിയോടും മല്ലിട്ടു.
ദാവീദ് ഉപാസിച്ച ദൈവം സിംഹത്തിന്റെയും കരടിയുടെയും കയ്യിൽ നിന്ന് ദാവീദിന്റെ ജീവനെ രക്ഷിച്ചു.
നിന്റെ ഉപാസന ജീവനുള്ള ഏക സത്യ ദൈവത്തോടായിരിക്കട്ടെ.
വിശുദ്ധ കത്തോലിക്കാ സഭയെ നിങ്ങൾ കുറ്റം പറയരുത്.
സക്കായിയുടെ അടുക്കൽ വന്ന യേശുവിനെ ഓർക്കുക.
പാപികളോടും ചുങ്കക്കാരോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്ത യേശുവിനെ നിങ്ങൾ മറന്നു കളയരുത്.
പഴയ നിയമവും പുതിയ നിയമവും ഒന്നാകുന്നു.
പഴയ നിയമം ജീവനില്ലാത്ത കല്ലുകളിൽ എഴുതിത്തന്നു .
പുതിയ നിയമം ജീവനുള്ള യേശുവാകുന്നു. യേശുവും ന്യായപ്രമാണവും ഒന്നാകുന്നു.
കനാൻ ദേശം യിസ്രായേൽ മക്കൾക്ക് ദാനമായി നൽകിയത് യിസ്രായേൽ മക്കളുടെ ശ്രേഷ്ഠത കൊണ്ടല്ല , മറിച്ചു കനാന്യരുടെ ദുഷ്ടത കൊണ്ടത്രേ.
വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു വിശുദ്ധ കത്തോലിക്കാ സഭയെ കുറ്റം പറയരുത്.
ഹേ സുന്ദരന്മാരും സുന്ദരിമാരുമായുള്ളവരേ, നിങ്ങളുടെ ആന്തരീക സൗന്ദര്യവും ബാഹ്യ സൗന്ദര്യവും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ ആന്തരീക സൗന്ദര്യം ജയിക്കുന്നുവെങ്കിൽ ബാഹ്യ സൗന്ദര്യം ശ്രേഷ്ഠം തന്നെ .ആന്തരീക സൗന്ദര്യം തോൽക്കുന്നുവെങ്കിൽ ബാഹ്യ സൗന്ദര്യം വ്യർത്ഥമായിപ്പോകുന്നു.
നീ മറ്റുള്ളവരെ ആദരിക്കുക, നീ ആദരവ് ആഗ്രഹിക്കരുത്.
ആദരവ് അർഹിക്കുന്നവൻ ദൈവമാകുന്നു.
റിംഗ് ബൈൻഡിങ് ചെയ്ത ബുക്ക്, കട്ടി കൂടിയ ബുക്ക്, കട്ടി കുറഞ്ഞ ബുക്ക് , നീളവും വീതിയും കൂടിയ ബുക്ക്, നീളവും വീതിയും കുറഞ്ഞ ബുക്ക്, ഇവയെല്ലാം ബുക്ക് തന്നെ. ഇവയെല്ലാം എഴുതാനുപയോഗിക്കുന്നു .
എന്നാൽ ഇവ വിവിധ ഘടനയിലും വലിപ്പത്തിലും ഉണ്ടാക്കിയിരിക്കുന്നത് വിവിധ ഉദ്ദേശത്തോടു കൂടിത്തന്നെ . അത് നിർമ്മിച്ചവന് അതതിന്റെ ആവശ്യക്കാരെ അറിയാം.
സഭയും കർത്താവും അപ്രകാരം തന്നെ.
ജീവനും മരണവും നാവിന്മേൽ ഇരിക്കുന്നു .
നാവിനെ അടക്കാനോ മനുഷ്യന് കഴുയാവുന്നതല്ല.
ജ്ഞാനം വിളിച്ചു പറയുന്നു.
കൃപയ്ക്കായി യാചിച്ചു കൊൾക.
സഭ വിശ്വസ്തമായിരുന്നാൽ അനുഗ്രഹം മാരിപോലെ.
കൃപയാലല്ലോ രക്ഷിക്കപ്പെട്ടിരിക്കുന്നതു.
എന്റെ ഈ ദുർബല ശരീരത്തിൽ ദൈവം അവന്റെ ഭയങ്കരത്വത്തിന്റെയും ശ്രേഷ്ഠതയുടെയും ശക്തി അനുഭവിക്കാൻ കൃപ ചെയ്തു.
യേശുവിന്റെ ബലത്തിലാണ് ഞാനതു അനുഭവിച്ചത്. അതും എന്റെ മേന്മ കൊണ്ടല്ല. ദൈവത്തിന്റെ കൃപയാൽ . യേശുവിന്റെ സ്നേഹം കൊണ്ട് അവനെന്നെ താങ്ങി .
കർത്താവിന്റെ കരങ്ങളിലെ ആണിപ്പഴുത്തിന്റെ അനുഭവം അവനെന്റെ കൈയ്യിൽ തന്നു . തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കളയാൻ പോലുമുള്ള യേശുവിന്റെ തീവ്ര സ്നേഹം ഞാനെന്റെ ഹൃദയത്തിൽ; ഞാനിപ്പോൾ അനുഭവിച്ചറിയുന്നു.
എന്റെ വാക്കുകൾക്കധീതമായി, എന്റെ ജ്ഞാനത്തിനപ്പുറത്താണത്.
ഞാൻ കണ്ട കാഴ്ചകൾക്കും കേട്ടിട്ടുള്ള വാക്കുകൾക്കും അതീതമാണത്.
ഹോ ആ സ്നേഹം…. എന്നെ ഞെരിച്ചു കളയുന്നു. ഞാനതിൽ ഉല്ലസിക്കുന്നു.
യേശു സ്നേഹത്തിന്റെ സാഗരമാകുന്നു. അത് അളക്കാനാവില്ല. അത് അളന്നു തിട്ടപ്പെടുത്താനാവില്ല.
ഞാനതിലേയ്ക്ക് ലയിച്ചു ചേരുന്നു.
യേശുവിന്റെ സ്നേഹവും ഞാനും ഒന്നായി.
അവനെന്നിലും ഞാനവനിലും .
ഞാൻ അവന്റേതാകുന്നു . അവന്റേതു മാത്രം .