Kainos Ministries
The WORD OF GOD
for the New Generation
Revealed on 10 December 2016 at 11.30 am
നൂതന സാങ്കേതിക വിദ്യ
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ലോകം യുദ്ധത്തിനുള്ള ആയുധം നിർമ്മിക്കുന്നു.
ദൈവ ജനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു യുദ്ധത്തിനുള്ള വഴിയൊരുക്കുന്നു .
ആകാശമെങ്കിലും ഭൂമിയെങ്കിലും മാറിപ്പോയാലും ന്യായ പ്രമാണത്തിന്റെ ഒരു വള്ളിയെങ്കിലോ പുള്ളിയെങ്കിലോ മാറിപ്പോകില്ല എന്ന വചനം എത്ര മഹത്തരം.
ന്യായ പ്രമാണമെന്നാൽ ന്യായമായും ചെയ്യേണ്ട പ്രമാണമാണല്ലോ.
ന്യായം നീതിയിൽ നിന്ന് ഉത്ഭവിക്കുന്നു. നീതിയെ മറിച്ചു കളയുന്നത് യോഗ്യമോ ?
സഹോദരന്റെ നേരെ , ഒരു കുറ്റം കണ്ടാൽ അവനെ ഉറച്ചു ശാസിക്കുന്നതു നന്ന്. അപ്പോൾ നിന്റെ അയൽക്കാരൻ നിന്റെ നീതിയെ മാനിക്കും.
തെറ്റു ചെയ്യുന്നവൻ ആരുമായിക്കോട്ടെ. അവന്റെ തെറ്റുകളെ തുടച്ചു കളയുക, അവൻ ശരിയായിരിക്കട്ടെ.
മഹാനദിയിലെ വെള്ളം കണ്ടവൻ നീരുറവയെ അടച്ചു കളയുന്നില്ലല്ലോ.
നദിയിലെ വെള്ളത്തിൽ ആടുമാടുകളെയും കുളിപ്പിക്കുന്നു. എന്നാൽ ഉറവയിലെ തെളിനീർ ദാഹം ശമിപ്പിക്കുന്നു.
വരണ്ടുണങ്ങിയ തൊണ്ടയുമായി നിന്ന് ആരും ചെടി നനയ്ക്കുന്നില്ലല്ലോ .
മണ്ണിര മണ്ണിൽ വസിക്കുന്നു. കിളികൾ മരക്കൊമ്പിൽ കൂടു കൂട്ടുന്നു. ഓരോരുത്തനും അവനവന്റെ സ്ഥാനത്തിരിക്കട്ടെ.
ദാസന് യജമാനനാകാൻ കഴിയില്ല. യജമാനൻ ദാസനെ പോറ്റിപ്പുലർത്തട്ടെ.
കേൾക്കേണ്ടതു പോലെ കേട്ടാൽ ഗ്രഹിക്കേണ്ടതു പോലെ ഗ്രഹിക്കും.
ആമേൻ .