Kainos Ministries
The WORD OF GOD
for the New Generation
Revealed on Friday, 18 November 2016 at 3.30 PM
മനുഷ്യന്റെ പാപമോചനത്തിനായി ദൈവം
മനുഷ്യന്റെ പാപമോചനത്തിനായി ദൈവം മോശെ മുഖാന്തരം ന്യായപ്രമാണം എന്ന വഴി വെളിപ്പെടുത്തി.
ദൈവഭയമില്ലാതെ പാപം മുഴുത്തപ്പോൾ ദൈവം ഭൂമിയിൽ ഇറങ്ങി വന്നുകൊണ്ടു താൻ തന്നെ വഴി എന്ന് വ്യക്തമാക്കിക്കൊടുത്തു.
ദൈവത്തിന്റെ വായിൽ നിന്നു പുറപ്പെട്ട വചനം ഭൂമിയിൽ ജഡമായിത്തീർന്നു.
താൻ തന്നെ സത്യമെന്നും താൻ തന്നെ തന്നിലേയ്ക്കുള്ള വഴിയെന്നും വെളിപ്പെടുത്തിയത് ഇനിയും മനുഷ്യൻ ഗ്രഹിക്കേണ്ടത് തന്നെ.
എന്റെ വചനങ്ങളെ പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നുവെന്ന് നാം വായിക്കുന്നുവല്ലോ.
ജീവങ്കലേക്കുള്ള വഴി സത്യം എന്നത് തന്നെ.
സത്യത്തെ നിഷേധിക്കുന്നവൻ വഴിയിൽ പ്രവേശിക്കുകയില്ല.
വഴിയിൽ പ്രവേശിക്കാത്തവൻ ജീവനിൽ കടക്കയില്ല.
ന്യായപ്രമാണവും പ്രവാചകന്മാരും ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. അനുസരണത്തിലൂടെ അവൻ ജയം പ്രാപിച്ചു.
ക്രിസ്തു തന്റെ പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നു.
ഗ്രഹിക്കേണ്ടത് പോലെ ഗ്രഹിച്ചില്ലങ്കിൽ സ്തുതിയും സ്തോത്രവും; ഈണവും താളവുമില്ലാത്ത പാട്ടുപോലെയിരിക്കും .
ഈണമില്ലാത്ത പാട്ടു അലോസരമുണ്ടാക്കുന്നു .
ദൈവം കലക്കത്തിന്റെ ദൈവമല്ല , സമാധാനത്തിന്റെ ദൈവമത്രേ.