top of page

The WORD OF GOD 

for  the New Generation

 

Revealed on  26  June, 2017  Monday @ 2.45pm

 

മനുഷ്യന്റെ ഹൃദയ വിചാരങ്ങൾ അവനു ചൊവ്വായി തോന്നുന്നു.

 

 

എന്നാൽ യഹോവയായ ദൈവമോ ആത്മാക്കളെ തൂക്കി നോക്കുന്നു.

 

നന്മതിന്മകളെ തിരിച്ചറിയുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുതു എന്ന് ദൈവം മനുഷ്യനോട് കൽപ്പിച്ചു . എന്നാൽ മനുഷ്യൻ ദൈവത്തിന്റെ കൽപ്പനയെ ലംഘിച്ചു.   ദൈവത്തെ മറുതലിച്ച മനുഷ്യൻ സ്വയം ലജ്ജിതനായിത്തീർന്നു.   മനുഷ്യൻ നിസ്സാരനും നഗ്നനുമാണെന്നു അറിയാതവണ്ണം ദൈവം അടച്ചു വച്ചിരുന്ന മനുഷ്യന്റെ കണ്ണുകൾ ലംഘനത്താൽ തുറന്നു.

 

ദൈവമായ കർത്താവ് അരുളി ചെയ്യുന്നു.

വചനത്തെ തുഛീകരിക്കരുത് .

 

ലജ്ജിതനായി , ദൈവത്തിൽ നിന്ന് മറഞ്ഞിരിക്കുന്നു എന്ന് ധരിക്കുന്ന മനുഷ്യൻ ദൈവമുന്പാകെ സകലവും തുറന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്നില്ല.

 

പുരുഷൻ സ്ത്രീയെയും സ്ത്രീ പാമ്പിനെയും പഴി ചാരിയത് പോലെ ഇന്നും മനുഷ്യഗണം ദൈവസന്നിധിയിൽ മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടി നിൽക്കുന്നു.

 

തെറ്റിപ്പോയെന്ന തിരിച്ചറിവോടെ മാപ്പിരക്കാൻ മനസ്സില്ലാത്ത മനുഷ്യൻ ഇന്നും ശപിക്കപ്പെട്ട പാമ്പിന്റെ ഉപദേശത്തിൽ കുടുങ്ങിപ്പോകുന്നു.

 

ദൈവസ്വരൂപത്തിലേയ്ക്ക് മടങ്ങിവരാനാവാത്ത മനുഷ്യൻ ദൈവത്തിനു തന്റെ സ്വരൂപമാണെന്നു നിനയ്ക്കുന്നു,

 

മനുഷ്യന്റെ വിചാരങ്ങളല്ല ദൈവത്തിന്റെ വിചാരങ്ങൾ .

മനുഷ്യന്റെ വഴികളുമല്ല ദൈവത്തിന്റെ വഴികൾ.

 

മനുഷ്യൻ മണ്ണിൽ വഴി നിരത്തുന്നു.

ദൈവം ക്രിസ്തുവിനെ വഴിയാക്കുന്നു.

 

മനുഷ്യൻ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.

ദൈവം സ്വർഗ്ഗത്തെ വെളിപ്പെടുത്തുന്നു.

 

മനുഷ്യൻ ജഡത്തിൽ ജീവിക്കുന്നു.

ദൈവം ആത്മാവാകുന്നു.

 

മനുഷ്യൻ ഭൂമിയിൽ അവസാനിക്കുന്നു.

ദൈവം എന്നേക്കുമുള്ളവൻ.

 

മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കേണ്ടത് തന്നെ .

ദൈവം മനുഷ്യനെ കരുതുന്നവൻ.

 

മനുഷ്യൻ തന്റെ വിചാരങ്ങൾ ചൊവ്വുള്ളതെന്നു കരുതുന്നു.

ദൈവം ആത്മാക്കളെ തൂക്കി നോക്കുന്നു.

 

ആമേൻ

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page