Kainos Ministries
The WORD OF GOD
for the New Generation
കർത്താവ് സകലവും അറിയുന്നവൻ.
നിങ്ങളുടെ ആവശ്യങ്ങൾ ഞാൻ അറിയുന്നു.
നിന്നെ ജഡത്തിൽ സൃഷ്ടിച്ചവൻ ഞാനല്ലയോ ?
നിന്റെ വിലയേറിയ ആത്മാവിനെ ഈ ജഡത്തിലാക്കിയവൻ ഞാൻ തന്നെ .
എന്റെ പ്രവാചകൻ മോശയിലൂടെ, അനേക കാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഗ്രഹിക്കേണ്ടതുപോലെ ഒന്നും നീ ഗ്രഹിച്ചില്ല.
മലിനപ്പെടരുതെന്നു ഞാൻ നിന്നോട് കൽപ്പിച്ചു. നീ എന്നെ അനുസരിച്ചു. നിന്റെ ശരീരം മലിനമാകാതെ നീ സൂക്ഷിച്ചു. പക്ഷേ മണ്ണ് കൊണ്ടു നിന്നെ സൃഷ്ടിച്ചിരിക്കുന്ന ഈ ഭൂമിയിൽ നിനക്കെത്രത്തോളം അത് പറ്റും ? ശുചിയായിരിക്കണം എന്ന് ഞാൻ നിന്നോട് കൽപ്പിച്ചു. ഞാൻ നൽകിയ വെള്ളത്തിൽ നീ കുളിച്ചു.
പക്ഷേ നൽകിയ തെളിനീരിൽ ചപ്പു ചവറുകളിട്ടു അതിനെ മലിനമാക്കിക്കളഞ്ഞു.
ഇന്നു നീ അനുസരണമെല്ലാം വിട്ടു കളഞ്ഞിരിക്കുന്നു. നിന്റെ ശരീരവും മലിനം, നിന്റെ ആത്മാവും മലിനം.
ആത്മാവിന്റെ ശുദ്ധീകരനെത്തുറിച്ചു നീ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനിയെങ്കിലും നീ ഗ്രഹിക്കേണ്ടതുപോലെ ഗ്രഹിച്ചു കൊൾക.
നീ അശുദ്ധനായിരുന്നാൽ എങ്ങനെ ഞാൻ നിന്നെ ചേർത്തുകൊള്ളും ?
ഞാനിതാ വരുന്നു.!
നീ ചേറിൽ കിടന്നു മറിഞ്ഞു, കളിച്ചു തിമർത്തു കയറിവരുമ്പോൾ നീ കുളിച്ചിട്ടു വാടാ എന്ന് പറഞ്ഞു നിന്റെ അപ്പൻ വടി എടുത്തു നിന്നെ ഓടിച്ചിട്ടില്ലേ ?
ആ സ്നേഹം ഞാനാകുന്നു. അന്ന് ശിശുവായിരുന്നപ്പോൾ നീ തിരിച്ചറിഞ്ഞു.
ഭയത്തോടു കൂടി നീ അപ്പനെ അനുസരിച്ചു കുളിച്ചു വൃത്തിയായി അപ്പന്റെ അടുക്കൽ മടങ്ങി വന്നു. അന്ന് നീ എന്നെ അനുസരിച്ചു. അന്ന് നീ എന്നെ ഭയന്നു. അന്ന് നീ കുളിച്ചു ശുദ്ധനായി നിഷ്ക്കളങ്കതയോടെ മടങ്ങി വന്നു, നിന്റെ അപ്പന്റെ മുഖത്തേയ്ക്കു നോക്കി.
എന്നാൽ ഇന്നു ആ നിഷ്ക്കളങ്കത നിന്നിൽ കാണാനില്ല.
ഈ ശിശുവിനെപ്പോലെ നിങ്ങൾ മടങ്ങിവരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്ന് എന്നേ ഞാൻ നിങ്ങളോടു പറഞ്ഞു കഴിഞ്ഞു.
ഇനിയും നീ സ്വന്ത ബുദ്ധിയിൽ ആശ്രയിക്കരുത്. ലോകത്തിന്റെ ജ്ഞാനം ഇപ്പോഴും നിന്നിൽ വ്യാപാരിക്കുന്നുണ്ട്.
തരം കിട്ടുമ്പോൾ നിന്നെ വീഴ്ത്താൻ തക്കവണ്ണം ശത്രു നിന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.
എന്റെ വചനം തന്നെ നിനക്ക് രക്ഷ. വചനം ഞാനാകുന്നു. ഞാൻ നിന്റെ പിതാവും ദൈവവുമാകുന്നു.