top of page

The WORD OF GOD 

for  the New Generation

 

 

 

ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് നിങ്ങൾ പറയുന്നു

 

കർത്താവ് അരുളിചെയ്യുന്നു:

 

ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് നിങ്ങൾ പറയുന്നു.

എന്നാൽ നിങ്ങൾ ക്രിസ്തുവിനെയല്ല വിശ്വസിക്കുന്നത്. ക്രിസ്തുവിനെക്കുറിച്ചു എഴുതിയിരിക്കുന്ന പുസ്തകത്തിലെ അക്ഷരങ്ങളിൽ വിശ്വസിക്കുന്നു.

 

നിങ്ങൾ കണ്ണ് തുറന്നു നോക്കുവിൻ.

സാത്താൻ ബലം പ്രാപിച്ചിരിക്കുന്നു.

ഇതിപ്പോൾ അന്ധകാര ശക്തിയുടെ സമയം .

 

നിങ്ങൾ വിശ്വസിക്കുവിൻ .  കൺപോളകളെ പൂട്ടുവിൻ.

ഹൃദയത്തിൽ ക്രിസ്തുവിനോട് ജാഗരിപ്പിൻ. അകക്കണ്ണുകൾ തുറക്കുവിൻ. ആത്മാവിൽ ബലപ്പെടുവിൻ.

 

പാതാളം വായ് തുറന്നിരിക്കുന്നു. സാത്താൻ നിങ്ങളുടെ ആത്മാവിനെ വലിച്ചിഴയ്ക്കുന്നു.   

രക്ഷയ്ക്കായി കേഴുവിൻ.

 

എന്റെ വചങ്ങളെ വിശ്വസിക്കുവിൻ. .എന്റെ വാക്കിനു ചെവിയോർക്കുവിൻ.

എന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുവിൻ.

 

എന്റെ വചനങ്ങളെ കേട്ടിട്ടുള്ളവരേ, സാത്താൻ നിങ്ങളുടെ കുടുംബങ്ങളെ തകർക്കുന്നു. സാമൂഹിക വ്യവസ്ഥിതിയെ ശിഥിലമാക്കുന്നു.

 

സാത്താൻ  സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു .

ഭാര്യയായിരിക്കേണ്ടവൾ ;ഭരിക്കപ്പെടേണ്ടവൾ ഭരിക്കുന്നു. ഭർത്താവായിരിക്കേണ്ടവൻ  നിഷ്ക്രിയനായിപ്പോകുന്നു.

വിധവമാരുടെ എണ്ണം കൂടുന്നു. വിധവമാർ രഹസ്യത്തിൽ ചെയ്യുന്ന  വ്യഭിചാരം ഞാൻ കാണുന്നു.

 

മക്കൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നു. . അപ്പനമ്മമാർക്കു മക്കളെ നിയന്ത്രിക്കാൻ കഴിയാതായിരിക്കുന്നു .

 

ശത്രു നിങ്ങളെ ഭരിക്കുന്നു. അന്യായം നിങ്ങളെ കാർന്നു തിന്നുന്നു. വ്യഭിചാരം നിങ്ങൾ അലങ്കാരമാക്കിയിരിക്കുന്നു. നിങ്ങൾ അനീതിക്ക് കൂട്ടാളികളായിരിക്കുന്നു.

 

ആത്മാവിൽ നിങ്ങൾ അന്യായം ചെയ്തു ജഡത്തിൽ നിങ്ങൾ രോഗം സഹിക്കുന്നു.

 

പരിശുദ്ധമായ ഗർഭപാത്രം നീക്കം ചെയ്യപ്പെടുന്നു. ഗർഭപാത്രത്തിൽ പുഴു നുരയ്ക്കുന്നു. ഗുഹ്യഭാഗങ്ങൾ പഴുത്തു വ്രണപ്പെട്ടിരിക്കുന്നു.

 

നടക്കേണ്ടവരായിട്ടുള്ളവർ ഇന്ന് കിടക്കയിലായിരിക്കുന്നു.

വിശ്രമിക്കേണ്ടവർ നെട്ടോട്ടമോടുന്നു, നെടുവീർപ്പിടുന്നു.

 

നിങ്ങൾ വാരിക്കൂട്ടിയ ധനം ശിഥിലമായിപ്പോകുന്നു.

നിങ്ങൾ ശ്രേഷ്ഠമെന്നെണ്ണി വാരിക്കൂട്ടിയ ധനം നിങ്ങളെ ചതിച്ചിരിക്കുന്നു.

 

രോഗികളായ വൈദ്യന്മാർ നിങ്ങളെ ചികിത്സിക്കുന്നു .

 

നിങ്ങളുടെ തകർച്ചയെ ചൂണ്ടിക്കാണിക്കുവാൻ നിങ്ങളുടെ രക്തം ഊറ്റിക്കൊണ്ടു പോകുന്നു.

 

വിശ്വസിക്കുവിൻ .

ഇനിയും വചനത്തോട് മറുതലിക്കരുത്.

പരിശുധാത്മാവിനോടുള്ള ദൂഷണം ക്ഷമിക്കത്തക്കതല്ല.

 

ക്രിസ്തുവിൽ വിശ്വസിക്കുവിൻ.

അഭിഷിക്തനിൽ വിശ്വസിക്കുവിൻ.

ആത്മാവിൽ ബലം കൊള്ളുവിൻ.

 

ദൈവത്തെ വെളിപ്പെടുത്തിയവൻ ദൈവത്തിൽ നിന്നുള്ളവൻ.

 

ദൈവം ആത്മാവാകുന്നു.

 

കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.

ആത്മാവുള്ളവർ ഗ്രഹിക്കട്ടെ.

ആത്മാവുള്ളവർ  ആത്മാവിനോടു ചേരട്ടെ .

വിശുദ്ധിയുള്ളവർ ഇനിയും വിശുദ്ധീകരിക്കട്ടെ .

 

ആമേൻ.

Revealed at  11:35AM  on Friday 19 June 2015

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page