Kainos Ministries
The WORD OF GOD
for the New Generation
Revealed on Good Friday 14 April 2017 @ 12.30 am
ദൈവമായ കർത്താവ് ഭൂമിയിൽ വെളിച്ചത്തെ നൽകിയപ്പോൾ
ദൈവമായ കർത്താവ് ഭൂമിയിൽ വെളിച്ചത്തെ നൽകിയപ്പോൾ, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടായിരുന്നില്ല..
വെളിച്ചമുണ്ടാകട്ടെ എന്ന് കർത്താവ് കല്പിച്ചപ്പോൾ സൂര്യനെ സൃഷ്ഠിച്ചിരുന്നില്ല. ഒന്നാം ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും സന്ധ്യയായി , ഉഷസ്സുമായപ്പോഴും പകൽ വാഴുവാൻ സൂര്യനെയോ രാത്രി വാഴുവാൻ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ കർത്താവ് കൽപ്പിച്ചയാക്കിയിരുന്നില്ല.
കാല ഭേദങ്ങളെ തിരിച്ചറിയാനായി ദൈവം സൃഷ്ടിച്ചു കല്പിച്ചാക്കിയ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ അല്ല ഭൂമിക്കു വെളിച്ചം നൽകുന്നത് എന്ന് അറിഞ്ഞു കൊൾക.
വെളിച്ചത്തിൽ ജീവിക്കുന്നവൻ സകലത്തെയും കാണുന്നു , തിരിച്ചറിയുന്നു.
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും മാത്രം നോക്കി കാല ഭേദങ്ങളെ തിരിച്ചറിയുന്നവൻ വെളിച്ചത്തിന്റെ പ്രവൃത്തികളെ അറിയുന്നില്ല.
വെളിച്ചത്തിൽ വസിക്കുന്നവൻ, കാലഭേദങ്ങളെ തിരിച്ചറിഞ്ഞു വെളിപ്പെടുത്തുമ്പോൾ, ദൈവത്തിന്റെ വചനങ്ങളെ അനുസരിക്കുന്നത് ഉചിതം തന്നെ.
വന്നവനും , വരുന്നവനും , വരാനിരിക്കുന്നവനും എന്നും എന്നേക്കുമുള്ളവൻ.
ആമേൻ