Kainos Ministries
The WORD OF GOD
for the New Generation
വ്യഭിചാര മാർഗ്ഗത്തിൽ രസിക്കുന്നവർക്കു ഒരു മുന്നറിയിപ്പ്.
ഇന്ന് നിങ്ങൾ സുഖസംഭോഗങ്ങളിൽ രസിക്കുമ്പോൾ നിങ്ങളെ രസിപ്പിക്കുന്ന അവയവങ്ങളിൽ തന്നെ കുത്തിത്തുളയ്ക്കുന്ന വേദനകളിലൂടെ നിങ്ങൾ കടന്നു പോകേണ്ടിവരും.
മുറിവേൽക്കുന്ന ശരീരത്തിന്റെ വേദന , ആത്മാവിൽ ഏറ്റു വാങ്ങുമ്പോൾ നിങ്ങൾക്കു സഹിക്ക വയ്യാതാകും .
എന്നാലും നിശ്ചയമായും ഈ വേദനയിൽ നിന്ന് നിങ്ങൾക്കു ഒഴിവാകാനാവുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
കൂർത്ത നഖങ്ങൾ നിങ്ങളുടെ ശരീര ഭാഗങ്ങളെ കുത്തിത്തുളയ്ക്കും .
ഒരു വലിയ ശത്രു വൃന്ദം നിങ്ങളെ ഭോഗിക്കാനായി ആഞ്ഞടുക്കുമ്പോൾ തടുക്കാനാവാത്ത വിധം നിങ്ങൾ ദുർബലമായിപ്പോകും.
അന്നേരം നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഉയർന്നു വരുന്ന നിലവിളികൾ ശത്രുവിന്റെ ക്രൗര്യം വർധിപ്പിക്കും .
അവിടെ നിങ്ങൾ ഒറ്റപ്പെട്ടു പോകുകയേയുള്ളു.
ആർത്തിയോടെ നിങ്ങളിലേക്ക് പാഞ്ഞടുക്കുന്നവർ ക്രൂരതയിൽ രസിക്കുന്നവർ മാത്രമാണ്.
നിങ്ങളുടേതല്ലാത്തതായി നിങ്ങൾ ആർജിക്കുന്ന എന്ത് തന്നെയായാലും അത് വ്യഭിചാരത്തിന്റെ പ്രതിഫലം തന്നെയാകുന്നു. ധനമോ മാനമോ എന്ത് തന്നെയായിക്കോട്ടെ , അതൊക്കെയും വ്യഭിചാരത്തിന്റെ പ്രതിഫലം തന്നെ.
ഭാര്യയില്ലാത്തവനെങ്കിൽ വിവാഹം കഴിക്കട്ടെ.
ദരിദ്രനെങ്കിൽ കഠിനാധ്വാനം ചെയ്യട്ടെ .
പീഢിതനെങ്കിൽ ദൈവമുൻപാകെ താഴ്ന്നിരിക്കട്ടെ.
അശരണന്റെ നിലവിളി നിശ്ചയമായും ദൈവം കേൾക്കും .
ദുരാഗ്രഹിയുടെ സ്വത്തു നിശ്ചയമായും അവനു തന്നെ നാശഹേതുവായിത്തീരും .
അനർത്ഥം ഭവിക്കാതവണ്ണം അത്യാഗ്രഹി ആകാതിരിക്കുക.
കൂടുതൽ പറയുന്നതിനേക്കാൾ ഉചിതം കൂടുതൽ കേൾക്കുന്നത് തന്നെ,
സഹനം ശക്തിയാകുന്നുവല്ലോ.
ആമേൻ.