
Kainos Ministries
The WORD OF GOD
for the New Generation
Revealed on 05 April 2015 Easter Sunday at 12.53 am
കർത്താവ് വീണ്ടും വിളിക്കുന്നു.
കർത്താവിനു ചെവി തരുവിൻ. പ്രതിബന്ധങ്ങളെ അതിജീവിക്കുവാൻ
കർത്താവു വീണ്ടും വിളിക്കുന്നു. സർവ ശക്തൻ വിളിക്കുന്നു.
പ്രതിബന്ധങ്ങളെ അതിജീവിക്കുവിൻ. പോരാട്ടങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. ശത്രു നിന്റെ വാതിക്കൽ തന്നെ. ശക്തനായവൻ പറയുന്നു. ശത്രുവിനെ കീഴടക്കുവിൻ. ശക്തി എന്റെ ദാനം. എന്റെ അടുക്കൽ വരുവിൻ, എന്നിൽ നിന്ന് സ്വീകരിക്കുവാൻ. ശത്രു നിന്നെ തൊടാതിരിക്കട്ടെ. ബലം നിനക്ക് കൂട്ടായിരിക്കട്ടെ. ഞാനാകുന്നു നിന്റെ കൂട്ടുകാരൻ ഞാനാകുന്നു നിന്റെ സ്നേഹിതൻ. സർവ്വ ശക്തനന്നായവൻ നിന്റെ സ്നേഹിതൻ.
എന്റെ അടുക്കൽ വരുവിൻ . എന്റെ അടുക്കൽ വരുവിൻ. പുഴയിലെ വെള്ളം വറ്റും.. നദികൾ വരളും. വറ്റാത്ത ഉറവ എന്നിൽ നിന്ന് പുറപ്പെടുന്നു. ഇളനീർ വാങ്ങി കുടിക്കുവിൻ. ദാഹം ശമിക്കട്ടെ. നിനക്കായി ഞാൻ സ്വസ്ഥത ഒരുക്കിയിരിക്കുന്നു.
കൃപ ചെയ്യുന്നവൻ കർത്താവ്. ഛർദിക്കു തിരിഞ്ഞ നായയെപ്പോലെ നീ തിരിഞ്ഞു പോകരുത്. മടങ്ങിപ്പോകാനാഗ്രഹിച്ചവരെപ്പോലെ നീ ഒടുങ്ങിപ്പോകാനാഗ്രഹിക്കരുത്. എന്റെ സ്വസ്ഥതയിൽ ഞാൻ നിന്നെ പങ്കാളിയാക്കും. ഞാൻ ദയയുള്ളവൻ. ഞാൻ മരുഭൂമിയിൽ ഉറവ തുറന്നവൻ. ജീവന്റെ തെളിവുറവ എന്റെ പക്കലുണ്ട്.
ഞാൻ തന്നെ ജീവൻ.
End 1.05 am