Kainos Ministries
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The WORD OF GOD
for the New Generation
Revealed on Friday 12 February 2016 at 8.40am
അഭിഷേകം നഷ്ടപെട്ട രാജാക്കന്മാർ
അഭിഷേകം നഷ്ടപെട്ട രാജാക്കന്മാർ, ഇന്ന് അഭിഷക്തന്മാരുടെ നേരെ പാഞ്ഞു നടക്കുന്നു.
അഭിഷക്തൻ ജീവരക്ഷാർത്ഥം കർത്താവിന്റെ അടുത്തേക്ക് ഓടുമ്പോൾ അവൻ കർത്താവിന്റെ കരങ്ങളിൽ സുരക്ഷിതനായിരിക്കുന്നു.
വഴിയരികിലെ നീരുറവ യാത്രക്കാരന്റെ ദാഹം ശമിപ്പിക്കുന്നു. വഴിയിലെ നീർച്ചാൽ യാത്രക്കാരന്റെ യാത്രയെ ദുർഘടമാക്കുന്നു.
തന്നിലുള്ള രാജത്വം തന്റെ ദാസനായ ദാവീദിലേക്കു മാറ്റപ്പെട്ടിട്ടും ശൗൽ രാജ്യം ഭരിച്ചു. അഭിഷിക്തനായ ദാവീദ് പ്രാണരക്ഷാർത്ഥം ഓടുമ്പോൾ തന്നെ യിസ്രായേലിന്നു വേണ്ടി പോരാടി. സിയോൻ പുത്രിമാർ രാജാവിന്റെ മുൻപിൽ വച്ച് ദാസനെ പുകഴ്ത്തി പാടി.
സ്തുതിയും സ്തോത്രവും രക്ഷകനുള്ളത്.
ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ, അത് ആരായുന്നവന്റെ മുൻപിൽ ദൈവം വെളിപ്പെടുത്തും.
ദൈവ സന്നിധിയിൽ താഴുവിൻ , അവൻ തന്നെ ശ്രേഷ്ഠഗുരു. നല്ല ശിഷ്യന്റെ ഹൃദയം എപ്പോഴും ഗുരുവിനോട് ചേർന്നിരിക്കുന്നു. ഗുരുവിനു സംപ്രീതനായ ശിഷ്യന് ഗുരു സർവ്വവും വെളിപ്പെടുത്തുന്നു.
ദൈവത്തിന്റെ പാഠങ്ങൾ നിഗൂഢവും അതി ശ്രേഷ്ഠവും തന്നെ.
ആമേൻ.
End 9 am