top of page

The WORD OF GOD 

for  the New Generation

 

Revealed on  Thursday,  9 June 2016  at  9.55AM

 

 

പ്രവാചകനെ  ദൈവം അയയ്ക്കുന്നു. പുരോഹിതനെ ദൈവം വിളിക്കുന്നു.

 

ഒരുവൻ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു. ഒരുവൻ പാപത്തിനു വേണ്ടി പ്രതിക്രിയ  ചെയ്യുന്നു .

ഒരുവൻ അധികാരത്തോടെ പറയുന്നു. ഒരുവൻ താഴ്മയോടെ യാചിക്കുന്നു  .

 

ജനം പ്രവാചകന്റെ     വാക്കുകൾ   കേട്ടു   പുരോഹിതനെ അനുഗമിക്കേണ്ടതാകുന്നു   .

 

നല്ലതിന്  വേണ്ടി പറയുന്നതു  തീയതാക്കി  കളയരുത് .

 

ശുദ്ധിയില്ലാത്ത പാത്രത്തിൽ        നിന്ന് വെള്ളം കുടിക്കരുത്.

പാത്രം       കഴുകി   വെടിപ്പാക്കിയതിനു   ശേഷം   അതിൽ  വെള്ളം പകർന്നു  കൊൾക .

കഴുകുന്നവൻ  അദ്ധ്വാനിക്കുന്നു . പാത്രം  വെട്ടിത്തിളങ്ങുന്നു  . തേച്ചുരച്ചതിനു  ശേഷം  മാത്രമേ  കരിയും  ചാരവും  കഴുകി  കളയുകയുള്ളു  .

 

നാശം  സംഭവിക്കേണ്ടവൻ  ദുർവ്യാഖ്യാനം  ചെയ്യുന്നു.

ഫലം  കിട്ടേണ്ടവൻ ക്ഷമയോടെ കാത്തിരിക്കുന്നു .

 

രാജ്യത്തിന്റെ   വിശുദ്ധീകരണം  രാജാവിന്റെ  പദ്ധതി  തന്നെ  .

 

മാലിന്യങ്ങൾ  നീക്കിക്കളയുമ്പോൾ  രാജപാതകളിൽ  നിന്ന് ജയഘോഷം  മുഴങ്ങും  . കഴുതക്കുട്ടികൾ  ആദരിക്കപ്പെടും  . ഉയർന്നു  നിൽക്കുന്നവൻ  താഴ്ന്നു  നിൽക്കുന്നവനെ  വലിയവൻ   എന്നെണ്ണും.

 

ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കുന്നവർ അവന്റെ  മഹത്വം കാണും.

 

ദൈവം വിശുദ്ധനാകുന്നു  .

ആമേൻ

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page