Kainos Ministries
The WORD OF GOD
for the New Generation
വിഗ്രഹാരാധികൾ എന്നും വിഗ്രഹാരാധികൾ
വിഗ്രഹാരാധികൾ എന്നും വിഗ്രഹാരാധികൾ ആയിരിക്കാൻ ഇഷ്ടപ്പെടുന്നു.
അവർ ജീവനുള്ളതിനെ ഉപേക്ഷിച്ചു ജീവനില്ലാത്തതിന്റെ പുറകെ പായുന്നു.
അവർ സത്യമായുള്ളതിനെ നിഷേധിച്ചു വ്യർത്ഥമായതിനെ ഭജിക്കുന്നു.
ഭാരതത്തിലെ പുരുഷന്മാരുടെ സ്ഥിതിയും ഇത് തന്നെ.
കർത്താവായ യേശുക്രിസ്തു വിധവയുടെ മകനെ ഉയർപ്പിച്ചു അവൾക്കു സാന്ത്വനമേകി.
വിധവയ്ക്ക് ഒരു മകനുണ്ടെങ്കിൽ അതൊരൊശ്വാസം തന്നെ .
അന്ന് ആ വിധവയുടെ കണ്ണിൽ നിന്ന് ദുഖത്തിന്റെ കണ്ണീർ മാറി സന്തോഷാശ്രു പൊഴിഞ്ഞു. അവളുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു.
സഭയ്ക്ക് കർത്താവ് തലയായിരിക്കുന്നതു പോലെ സ്ത്രീയ്ക്ക് പുരുഷൻ തലയായിരിക്കുന്നു.
ഒരു സ്ത്രീ അപ്പന്റെ സംരക്ഷണത്തിൽ നിന്ന് ഭർത്താവിന്റെ സുരക്ഷിതത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
അവിടെ നിന്ന് അവൾ മകന്റെ സംരക്ഷണത്തിലേയ്ക്ക് നീങ്ങുന്നു.
കർത്താവ് സഭയെ സ്നേഹിക്കുന്നത് പോലെ, പരിപാലിക്കുന്നതുപോലെ പുരുഷനും , സഭ കർത്താവിനു കീഴ്പ്പെട്ടിരിക്കുന്നതു പോലെ സ്ത്രീയും ആയിരിക്കേണ്ടതാകുന്നു.
എന്നാലിന്ന് നിങ്ങൾ നിങ്ങളുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല. അവർ തങ്ങൾക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കുന്നു.
ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുന്നില്ല.
അവർ തങ്ങൾക്കു ബോധിച്ചതു പോലെ ജീവിക്കുന്നു.
ആൺമക്കൾ അമ്മമാരെ സംരക്ഷിക്കുന്നില്ല. അവർ അവരെ ആട്ടിയകറ്റുന്നു.
സ്ത്രീകളുടെ സ്ഥിതിയും മറിച്ചല്ല .
അവർ അപ്പന്റെ വാത്സല്യത്തിൽ സന്തോഷിക്കാനോ; ഭർത്താവിന്റെ സുരക്ഷിത കരങ്ങളിൽ ഒതുങ്ങാനോ , മകന്റെ സംരക്ഷണത്തിൽ സമാധാനം കൊള്ളാനോ സാധിക്കാത്തവണ്ണം തകർന്നിരിക്കുന്നു.
അപ്പന്മാർ പെണ്മക്കളെ പണത്തിനു വേണ്ടി തുറന്നു വിട്ടിരിക്കുന്നു.
ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുന്നതിനു പകരം ഭയക്കുന്നു.
മക്കൾക്ക് അമ്മമാർ പാഴ്വസ്തുവായിരിക്കുന്നു.
പുരുഷന്മാർ വിവാഹം കഴിച്ചു ഭാര്യമാരെ കൊണ്ട് വരുന്നതിനു പകരം സ്ത്രീകൾ വിവാഹം കഴിച്ചു ഭർത്താക്കന്മാരെ കൊണ്ട് പോകുന്നു.
സകല വീട്ടിലും കണ്ണുനീരും പ്രാക്കും കല്ലുകടിയും തന്നെ.
ഒരുവൾ അവളുടെ ഭർത്താവിനെ തെറ്റിക്കുമ്പോൾ അവളുടെ മകനെ തെറ്റിക്കാനായി അവളെപ്പോലെ ഒരുവൾ തയ്യാറായി നിൽക്കുന്നു എന്നവൾ തിരിച്ചറിയുന്നില്ല.
ഒരുവൻ തന്റെ ഭാര്യയുടെ വാക്കു കേൾക്കുമ്പോൾ ഇതുപോലൊരു ഭാര്യ
തന്റെ മകനും വന്നു ചേരുമെന്ന് അവനും തിരിച്ചറിയുന്നില്ല.
ദുഷ്ടൻ ദുഷ്ടതയുടെ ഫലം കൊയ്യുന്നു .
നന്മ ചെയ്യുന്നവൻ ഒരുത്തൻ പോലുമില്ല.
ഹേ, വ്യർത്ഥമായതു ഭജിക്കുന്നവനേ, ഗുരുവായവൻ വിളിക്കുന്നു.
എന്റെയടുക്കലേയ്ക്ക് വരുവിൻ.
ജീവന്റെ പാഠങ്ങൾ ഞാൻ നിനക്ക് പറഞ്ഞു തരാം .
ഹേ വ്യർത്ഥയായിപ്പോയവളേ, നിന്റെ പ്രവൃത്തിദോഷം കൊണ്ട് ഇനിയും നീ നശിച്ചു പോകരുത്.
നന്മയായുള്ളതിനെ അന്വേഷിപ്പിൻ.
അഹങ്കാരിയുടെ വീഴ്ച അഗാധ ഗർത്തത്തിലേക്കാണ്.
Revealed on 25.04.2015 Saturday at 1.37pm