Kainos Ministries
The WORD OF GOD
for the New Generation
Revealed on Monday 27 April 2015 at 11:07 am
ദാവീദിനെ സ്നേഹിച്ച ദൈവം.
സ്വന്തം ജീവനെ യഹോവയുടെ കരങ്ങളിൽ ഏൽപ്പിച്ചു, തന്റെ ആടുകൾക്ക് വേണ്ടി സിംഹത്തോടും കരടിയോടും മല്ലിട്ടു, അവയുടെ വായിൽ നിന്ന് തന്റെ ആടുകളെ രക്ഷിച്ച ഇടയൻ.
അതിശക്തന്മാരായ കാട്ടു മൃഗങ്ങളോട് - സിംഹത്തോടും കരടിയോടും തന്നെ , പൊരുതുവാൻ തക്കവണ്ണം ഇടയന് ശക്തി നൽകിയവ ൻ യഹോവ. .
തന്റെ ആടുകളെക്കുറിച്ചുള്ള ഉത്തരവാദിത്വവും തന്റെ ആടുകളോടുള്ള തീവ്രമായ സ്നേഹവും ദാവീദ് എന്ന ഇടയന് അതിഭയങ്കരന്മാരായ കാട്ടു മൃഗങ്ങളോട് പൊരുതുവാൻ ശക്തിയേകി. തീവ്ര സ്നേഹത്തിൽ നിന്ന് ശക്തി പ്രാപിച്ചു , ശത്രുവിനെ ബാലനായ ഒരു ഇടയൻ കൊന്നൊടുക്കി.
ദൈവം സ്നേഹമാകുന്നു.
ദൈവ ജനത്തിന്റെ നേരെ ദൂഷണം പറയുകയും തന്റെ ആകാര വലിപ്പത്തിലും കായ ബലത്തിലും അഹങ്കാരം പൂണ്ടു ഫെലിസ്ത്യ പട്ടാളത്തിന്റെ പിൻബലത്തിൽ സ്വർഗീയ ദൈവത്തിന്റെ നേരെ ദൂഷണം ഉച്ചരിച്ചവനെ യഹോവയുടെ കരം നിലംപരിശാക്കി...
യാതൊരു വിധ യുദ്ധ മുറകളും പ്രത്യേകമായി അഭ്യസിച്ചിട്ടില്ലാത്ത ദാവീദ് എന്ന ആട്ടിടയൻ ദൈവ ജനത്തിന്റെ ശത്രുവിന്റെ നേരെ ഉന്നം തൊടുത്തപ്പോൾ കവിണയിലെ കല്ലിനു ശക്തി നൽകിയവർ യഹോവ.
യഹോവ നിഗളികളോട് എതിർത്തു നിൽക്കുന്നു.
യഹോവ അഹങ്കാരികൾ താഴ്ത്തിക്കളയുന്നു.
ദൈവ ജനം എന്നും ദൈവത്തിന്റേതു തന്നെ.
സകല ജാതികളിൽ നിന്നും , ഗോത്രങ്ങളിൽ നിന്നും, വംശങ്ങളിൽ നിന്നും, ദേശങ്ങളിൽ നിന്നും, യഹോവ തന്റെ ജനത്തെ ചേർത്ത് കൊള്ളുന്നു.
രക്ഷകന്റെ വിശുദ്ധ രക്തം ഭൂമിയിൽ വീണിരിക്കുന്നു. രക്ഷകന്റെ പരിശുദ്ധാത്മാവ് ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.
രക്ഷ യഹോവയിങ്കൽ നിന്ന് വരുന്നു. ദൈവ ജനത്തിന്റെ നന്മ കണ്ടിട്ടല്ല അവർ തന്നിലാശ്രയിക്കുന്നു എന്നത് തന്നെ അവർക്കുള്ള നീതിയായി കണക്കിട്ടിരിക്കുന്നു.
കർത്താവ് അരുളി ചെയ്യുന്നു.: എന്നിൽ അല്ലാതെ നിങ്ങൾ എന്തിൽ ആശ്രയിക്കുന്നുവോ അതോടു കൂടി നിങ്ങൾ നശിച്ചു പോകുകയേ ഉള്ളു .
ധനവും മാനവും ക്ഷണികമത്രേ. ദാനമായി നിങ്ങൾ ആത്മാവിന്റെ വരങ്ങൾ പ്രാപിച്ചു കൊൾക.
നിങ്ങളിലെ ചിരി ദുഃഖമാവട്ടെ. ഹൃദയങ്ങളെ തകർക്കുവിൻ.
ഇതാ ഞാൻ അരികിൽ തന്നെയുണ്ട്.
നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന പൈശാചിക സ്വഭാവങ്ങളെ വലിച്ചെറിഞ്ഞു കളവിൻ . പകയും വിദ്വേഷവും നിങ്ങളുടെയുള്ളിൽ കൂടുകെട്ടിയിരിക്കുന്നു.
ദുഷ്ടതയെ പറിച്ചെറിയുവി ൻ .
സ്നേഹം ഇതാ അരികിൽ നിൽക്കുന്നു. പാപത്തെ വിട്ടൊടുവിൻ ,.
രക്ഷയുടെ കരം ഇതാ നീട്ടിയിരിക്കുന്നു.
ഞാനല്ലോ രക്ഷകനായ നിങ്ങളുടെ ദൈവം
End 11.45 am