Kainos Ministries
WORD OF GOD
for the New Generation
Revealed on Sunday 29 March 2015 at 6.30pm
ദാഹിക്കുന്നവൻ എന്റെ അടുക്കൽ വരുവിൻ എന്ന് കർത്താവ് പറഞ്ഞു. മനുഷ്യൻ മദ്യഷാപ്പിലേക്ക് ഓടുന്നു .
മഴ ആകാശത്തുനിന്ന് പുറപ്പെടുന്നു മനുഷ്യർ വെള്ളത്തിന്റെ പേരിൽ കലഹിക്കുന്നു .
തങ്ങൾക്ക് ദാനമായി കിട്ടിയ ധനം മനുഷ്യർ സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്നു. സ്വാർത്ഥത മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു.
വിളക്ക് ചെറുതു തന്നെ. പ്രകാശം പരന്നിരിക്കുന്നു.
നീന്തുന്നവൻ ഒഴുക്കിനെതിരെ,. ഒഴുക്കിൽപ്പെട്ടു പോകുന്നവൻ നീന്തുന്നില്ല.
ഞാൻ, എനിക്ക്, എന്റെ, എന്നു മനുഷ്യൻ ഒരു ദിവസം പലതവണ പറയുന്നു ദൈവം അവനോടു ചോദിക്കുന്നു ഞാൻ ഇല്ലാതെ നീയുണ്ടോ?
നന്മ ചെയ്യുന്നവന്റെ നാവ് എത്ര മനോഹരം?
ഹൃദയത്തിന്റെ സ്പന്ദനം കർത്താവ് നിയന്ത്രിക്കുന്നു.
വനസമ്പത്ത് അതിബഹുലം അതാർക്കും സ്വന്തമല്ല.
ആർത്തു സന്തോഷിക്കുമ്പോഴും അതി ദുഖിക്കുമ്പോഴും കണ്ണിൽ നിന്ന് വീഴുന്നതു കണ്ണുനീർ തന്നെ.
ആകാശം ഗർജിക്കുന്നു, മഴ ആർത്തു പെയ്യുന്നു. ഭൂമി നനയുന്നു ,ചെടികൾ കിളിർക്കുന്നു .ഇതെല്ലാം ദൈവത്തിന്റെ കൈവേല തന്നെ.
ദൈവം മനുഷ്യനു വേണ്ടി പ്രവർത്തിക്കുന്നു, മനുഷ്യൻ മടിയനായിരിക്കുന്നു. നദി നീളമുള്ളത് ,മനുഷ്യൻ അതിനെ അളക്കുന്നു.
സമുദ്രത്തിന്റെ അളവോ അതിവിശാലം, മനുഷ്യന്റെ കണക്കുകൾ തെറ്റുന്നു.
ദൈവം പാപം കണക്കിടാത്തവൻ ഭാഗ്യവാൻ. ഭാഗ്യം ദൈവത്തിൽ നിന്നു വരുന്നു.
ദൈവം ദൈവം തന്നെ. അവനു സമനായി ആരുമില്ല