Kainos Ministries
The WORD OF GOD
for the New Generation
Revealed on 19 February 2018 Monday 9.45 AM
ദാവീദ് സ്വർണ ഗീതം പാടി
യഹോവേ നീ എന്റെ വലതു ഭാഗത്തിരിക്കയാൽ ഞാൻ ബലം പ്രാപിക്കുന്നു.
സ്തേഫാനോസ് നിലവിളിച്ചു:
യേശു ക്രിസ്തു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്നതു ഞാൻ കാണുന്നു.
ആത്മാവിന്റെ സ്വർണ ഗീതത്തിലും ആത്മാവിന്റെ നിലവിളിയിലും വലതു ഭാഗത്തിന്റെ ഉറപ്പും ദൃഡതയും ബലവും വെളിപ്പെടുന്നു.
യഹോവ മനുഷ്യ പുത്രന്റെ വലതു ഭാഗത്തിരിക്കുകയോ?
മനുഷ്യന് ആശ്ചര്യമായി തോന്നിയേക്കാം. എന്നാൽ ദാവീദ് ഉറപ്പോടെ പറയുന്നു; യഹോവേ നീ എന്റെ വലതു ഭാഗത്തിരിക്കയാൽ ഞാൻ ബലം പ്രാപിക്കുന്നു.
യേശു ക്രിസ്തു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്നു.
വെളിപ്പാട് കേട്ട മനുഷ്യൻ ആശ്ചര്യപ്പെട്ടു
ആത്മാവാം ദൈവത്തിനു ഒരു വലതു വശമോ?
ദാവീദ് യഹോവയോടു ചേർന്ന് ജീവിച്ചു.
സ്തേഫാനോസ് ദൈവത്തെ കണ്ടു അവന്റെ പ്രാണനെ വിട്ടു.
ആത്മാവിന്റെ വചനം ആത്മാവിൽ ഗ്രഹിക്കുന്നു.
ആത്മാവില്ലാത്തവൻ ജഡത്തിനായി ചിന്തിക്കുന്നു.
ജഡത്തിന്റെ ചിന്തയോ മരണമത്രേ.
End 10.05am