Kainos Ministries
The WORD OF GOD
for the New Generation
R
Revealed on Monday , March 30, 2015 @ 1pm
ചെടി വളരുന്നു
മണ്ണ് അതിനെ താങ്ങി നിര്ത്തുന്നു. വെള്ളം അതിനു പുഷ്ടിയേകുന്നു.
ചെടി പൂക്കുന്നു . കായ്ക്കുന്നു. അതിനു ജീവനും ശ്വാസവുമുണ്ട്. മനുഷ്യൻ അതിനെ അവന്റെ ഹിതം പോലെ ഉപയോഗിക്കുന്നു.
യഹോവ ഇതെല്ലാം മനുഷ്യനായി സൃഷ്ടിച്ചിരിക്കുന്നു.
അയ്യോ കഷ്ടം! എന്നിട്ടും മനുഷ്യൻ നിർഗുണൻ തന്നെ.
അവൻ യഹോവയുടെ സ്നേഹം അറിയുന്നില്ല.
യഹോവ സല്ഗുണ പൂർണനാകുന്നു.
അയ്യോ ദൈവമേ . നീയെത്ര വലിയവൻ.
ഒരു കൂട്ടം ജനം നിലവിളിക്കുന്നു.
ദൈവം ഇല്ല എന്ന് വിഡ്ഢികൾ പുലമ്പുന്നു.
ദൈവം ഇവരെയൊക്കെയും കാണുന്നു. ദൈവത്തിന്റെ കണ്ണ് സദാ തുറന്നിരിക്കുന്നു. ദൈവം തീക്ഷ്ണതയുള്ള ദൈവമാകുന്നു.
ദൈവത്തെ സ്നേഹിക്കുന്നവൻ ജയം പ്രാപിക്കുന്നു. ജയം ക്രിസ്തുവിന്റെ ദാനം. ക്രിസ്തു സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നവൻ തന്നെ. അവനിന്നും ജാഗരൂകൻ തന്നെ. അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു.
സ്നേഹം സത്യം തന്നെ. സത്യം ജീവൻ തന്നെ. ജീവൻ ക്രിസ്തുവാകുന്നു. ക്രിസ്തു എന്നേയ്ക്കും അനന്യൻ തന്നെ.
അവൻ നമുക്കായി താണിറങ്ങി. ക്രൂശു അവൻ ചുമന്നു. ഭാരം അവൻ വഹിച്ചു , രക്തം അവൻ ചിന്തി. മരണം അവൻ വരിച്ചു. ജീവൻ അവൻ നേടി. നമ്മുടെ ജീവൻ തന്നെ. അവനു വേണ്ടി.
അവന്റെ സ്നേഹം തീവ്രമാകുന്നു.
കണ്ണു തുറക്കുവിൻ. ആർത്തു ഘോഷിക്കുവിൻ. അവൻ ഇതാ വരുന്നു. നിങ്ങൾക്കായി വരുന്നു. മേഘാരൂഢനായി വരുന്നു.
ഒരുങ്ങുവിൻ . അവനെ വിളിക്കുവിൻ. ക്രിസ്തുവിനെ അന്വേഷിപ്പിൻ.
ജയം നിങ്ങളോടു കൂടി.
വിശ്വസിക്കുവിൻ. ക്രിസ്തു വരുന്നു.
അയ്യോ ! ഈ ജനം മറുതലിക്കുന്നു.
അയ്യോ! ഈ ജനം ആർത്തു അട്ടഹസിക്കുന്നു.
എവിടെ നിന്റെ കണ്ണുനീർ?
ദൈവം ചോദിക്കുന്നു.
നീ എന്തിനു എന്നിൽ നിന്ന് മറഞ്ഞിരിക്കുന്നു?
നിനക്കായി എല്ലാം ഞാൻ കരുതിയിരിക്കുന്നു.
വരുവിൻ , എന്റെ അടുക്കലേക്കു വരുവിൻ.
യഹോവയായ ദൈവം വിളിക്കുന്നു.
വരുവിൻ , എന്റെ അടുക്കലേക്കു വരുവിൻ.
യഹോവയായ ദൈവം വിളിക്കുന്നു.