Kainos Ministries
The WORD OF GOD
for the New Generation
Revealed on Tuesday, March 31, 2015 @ 1pm
ആകാശം മേഘാവൃതവുമായിരിക്കുന്നു
വലിയ കാറ്റും കോളും വരാൻപോകുന്നു.
.
മനുഷ്യാ! ഇനിയും നിന്റെ ഹൃദയം കഠിനമാക്കരുത്.
നീ വയലിലെ പുൽച്ചെടിയെ നോക്കൂ. അവൻ വീഴുന്നു. കർത്താവ് അവനെ എഴുന്നേൽപ്പിക്കുന്നു.
വട വൃക്ഷമേ നീ വീണാൽ വീണത് തന്നെ.
കുഞ്ഞാട് നിലവിളിക്കുന്നു. തള്ളയാട് ഓടി അരികിലെത്തുന്നു. മൃഗങ്ങളുടെ ഉള്ളിലും സ്നേഹം നിറഞ്ഞിരിക്കുന്നു.
ഹേ മനുഷ്യാ! നീ ഇനിയും ഹൃദയം കഠിനമാക്കരുത്.
ഭ്രാന്തൻ വിളിച്ചു കൂവുന്നത് നീ കേൾക്കുന്നില്ലേ? അവനോളം നേര് നിന്നിലുണ്ടോ?
ഞാൻ വരുന്നു. ഭൂമിയിലും, സമുദ്രത്തിലും, പാതാളത്തിലും നിനക്ക് ഓടിയൊളിക്കാൻ ഞാനറിയാതെ ഒരിടമില്ല.
സമുദ്രം അതിനുള്ളതെല്ലാം എന്നെ ഏൽപ്പിക്കുന്നു. ഭൂമിയും പാതാളവും അങ്ങനെ തന്നെ.
ന്യായ വിധി വന്നു കഴിഞ്ഞു.
സൂര്യൻ നീങ്ങിപ്പോകും. ഇരുട്ട് നിന്നെ മൂടും , നീ പരക്കം പായും.
ഇതാ ഇപ്പോൾ ഇപ്പോൾ ഞാൻ ഇവിടെയുണ്ട്. എന്റെ അടുത്ത് വരുവിൻ. നീ എനിക്കുള്ളവൻ.
മുഴങ്കാലുകളെ ഉയർത്തുവിൻ. ഓടുവിൻ , പാപത്തെ വിട്ടു ഓടുവിൻ. നീ കാണുന്ന കാഴ്ചകളെല്ലാം മായ തന്നെ.
വ്യർത്ഥമായതിനെ ഭജിക്കരുത്. സത്യവാൻ പറയുന്നു. വ്യർത്ഥമായതിനെ ഭജിക്കരുത്.
വാട കോരുവിൻ. ശുദ്ധനാകുവിൻ.
മുള്ളുകളുടെ ഇടയിൽ ഞെരുങ്ങിപ്പോകരുതു.
മുൾക്കിരീടം ഞാൻ ചൂടിക്കഴിഞ്ഞു.
രക്ഷ ക്രിസ്തുവിന്റെ ദാനം. ദാനമായി വാങ്ങുവിൻ.
നിന്റെ കണ്ണുകൾ തണുക്കട്ടെ.
ആകാശത്തേയ്ക്ക് നോക്കുവിൻ.
നിന്റെ കണ്ണ് ഉയരങ്ങളിലേക്ക് ഉയർത്തുവിൻ.
സ്വർഗീയ സിംഹാസനത്തിൽ നിന്റെ രാജാവുണ്ട്.
അവൻ നീതിയോടെ നിന്നെ ഭരിക്കും.
അവൻ ജയം പ്രാപിച്ചവൻ.
അവൻ മരണത്തെ ജയിച്ചവൻ.
നിനക്ക് വേണ്ടി മരണം നീങ്ങിപ്പോകേണ്ടതല്ലയോ? അതെ മരണം നീങ്ങിപ്പോകും . നീയും ജീവന് പങ്കാളിയാകുവിൻ.
ജീവൻ ഞാനാകുന്നു. ഞാൻ യേശുവാകുന്നു.
ഞാൻ തന്നെ രക്ഷകൻ.
End 1.30pm