Kainos Ministries
The WORD OF GOD
for the New Generation
Revealed on Monday , March 30, 2015 at 10 pm
അമ്മിഞ്ഞപ്പാൽ വൃഥാവായിപ്പോകുന്നു
അയ്യോ കഷ്ടം.!
കൊല്ലൻ ആലയിൽ ഇരുമ്പു ചുട്ടു പഴുപ്പിക്കുന്നു.
പുതിയ പുതിയ ആയുധങ്ങൾ രൂപം കൊള്ളുന്നു .
ഓരോരുത്തൻ അവനവനു ആവശ്യമായ ആയുധം കൈയിലെടുക്കുന്നു. വാളെടുത്തവൻ വാളാൽ. …..
യേശു ക്രിസ്തു സൗഖ്യമാക്കുന്നു. സൗഖ്യം കിട്ടിയവ ൻ ഓടിപ്പോകുന്നു.
അയ്യോ കഷ്ടം!. ഈ ജനത്തിന്റെ നടുവിൽ നിന്ന് നീതി നീങ്ങിപ്പോയിരിക്കുന്നു.
ഹേ! ജനമേ, നിന്റെ നീതിയെവിടെ?
ഇരുൾ നിന്നെ പിടിച്ചടക്കിയോ?
എന്റെ ദാനത്തെ നീ വൃഥാവാക്കിക്കളയരുത്.
ഞാൻ . ഞാൻ തന്നെ ദൈവം.
ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു.
എന്റെ ദയയെ വൃഥാവാക്കിക്കളയരുത്.
നിനക്കായി ഞാൻ ഒരുക്കി.
നിനക്കായ് ഞാൻ വന്നു.
നിനക്കായി ഞാൻ ക്രൂശിലേറി.
നിനക്കായ്, നിനക്കായ് തന്നെ .
എന്റെ ദയയെ വൃഥാവാക്കിക്കളയരുത് .
നീ എനിക്കുള്ളവൻ.
യഹോവ അരുളി ചെയ്യുന്നു.
ഞാൻ നിന്നെ പോറ്റും.
ഞാൻ നിന്നെ കാക്കും
ഞാൻ നിന്നെ കരുതും.
മിര്യാമിന്റെ ഗതി നിനക്ക് വരരുത്.
നിന്റെ നാവിനെ അടക്കിക്കൊൾക.