
Kainos Ministries
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The WORD OF GOD
for the New Generation
Revealed on 15 July 2016 Friday @12.45am
ദൈവത്തിന്റെ മഹത്വം മനുഷ്യൻ കാണേണ്ടതിനു.
ദൈവത്തിന്റെ മഹത്വം മനുഷ്യൻ കാണേണ്ടതിനു അവൻ തന്റെ കൈപ്പണികളാൽ ഭൂമിയിലും ആകാശത്തിലും അതെഴുതി വച്ചിരിക്കുന്നു.
മനുഷ്യന്റെ മാംസനേത്രങ്ങൾക്കു ദൈവത്തിന്റെ ഭാഷ അന്യമാകുന്നു.
എന്നാൽ ദൈവം കണ്ണു തുറക്കുന്നവനു അവന്റെ ഭാഷ വ്യക്തമാകുന്നു.
ഭൂമിയിൽ അനേക സംഭവങ്ങളിൽ നിന്നു,
സമുദ്രത്തിന്റെ വിശാലതയിൽ നിന്നു,
ആകാശത്തിന്റെ അനന്തതയിൽ നിന്നു,
പർവ്വതങ്ങളുടെ ഉച്ചിയിൽ നിന്നു,
ഞാൻ ഈ ഭാഷകൾ വായിച്ചിട്ടുണ്ടെങ്കിലും എനിക്കതറിയില്ലായിരുന്നു.
ദൈവത്തിന്റെ പരിജ്ഞാനതാൽ ഞാൻ വായിച്ചിട്ടുള്ള,
ദൈവം എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ള,
സകല കാര്യങ്ങളും എന്റെ നാവിൽ നിന്നു ശബ്ദമായി പുറപ്പെടുമ്പോൾത്തന്നെ അതു മനുഷ്യന്റെ ഭാഷയിൽ എഴുതി വയ്ക്കാൻ തക്കവണ്ണം ദൈവമായ കർത്താവു എന്റെ ഭർത്താവിന്റെ കൈകളെ ബലപ്പെടുത്തി.
ജ്ഞാനം യഹോവയിങ്കൽ നിന്നു വരുന്നു.
സ്വർഗ്ഗത്തിന്റെ അക്ഷരങ്ങൾ ഭൂമിയിൽ ഏറ്റവും വലുതും ഏറ്റവും ചെറുതുമാകുന്നു.
സ്വർഗ്ഗത്തിന്റെ ഭാഷ ഭൂമിയിലെപ്പോലെ ഭിന്നിക്കപ്പെട്ട ഭാഷയല്ല, അതു ഉറപ്പും ദൃഢവും എന്നേക്കുമുള്ളതുമാകുന്നു.
ദൈവത്തിന്റെ കൈയെഴുത്തുകൾ അവൻ നിശ്ചയിക്കുന്നവൻ ഭൂമിയിൽ വായിക്കുന്നു.
ദൈവത്തിന്റെ അക്ഷരങ്ങളും അവൻ നിശ്ചയിക്കുന്നവൻ കാണുന്നു.
ദൈവത്തിന്റെ ഭാഷ അവനിഷ്ടമുള്ളവനു അവൻ വെളിപ്പെടുത്തുന്നു.
ദൈവം തെരെഞ്ഞെടുത്തതിനെ മനുഷ്യൻ മലിനമെന്നു പറയരുത്.
മനുഷ്യന്റെ കണ്ണുകൾ മാംസത്താൽ നിർമ്മിതമായതും നിസ്സാരവുമാകുന്നു.
താഴ്മ ധരിക്കുന്നവനെ അവൻ ഉയർത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെ അവൻ ശ്രേഷ്ഠനാക്കും
അവനിലാശ്രയിക്കുന്നവൻ ഭാഗ്യവാൻ.