Kainos Ministries
The WORD OF GOD
for the New Generation
Revealed on 23. April 2015, Thursday at 12.50 pm
അവൾ യിസ്രായേലിന്റെ നിയമം പാലിച്ചു .
തന്റെ ഭർത്താവു ജീവന്മരണ പോരാട്ടത്തിലായപ്പോൾ ,
ഭർത്താവിന്റെ ജീവരക്ഷയ്ക്കു വേണ്ടി ,
യിസ്രായേലിന്റെ ദൈവമായ യഹോവയിൽ പൂർണമായി വിശ്വസിച്ചു കൊണ്ട് തന്റെ മകനെ പരിച്ഛേദന കഴിപ്പിച്ചു ;
തന്റെ സഹോദരന്മാരുടെ കഷ്ടതയിൽ നിന്ന് , അവരെ അടിമത്വത്തിൽ നിന്ന് വിടുവിപ്പാനായി യഹോവയുടെ കൽപ്പന പ്രകാരം ഇറങ്ങിത്തിരിച്ച മോശെയ്ക്കു മിദ്യാന്യ സ്ത്രീയായ അവന്റെ ഭാര്യ സിപ്പോറ ഉത്തമ സഹായിയായി .
യിസ്രായേലിന്റെ നിയമം യഹോവയുടെ വചനം തന്നെ .
ഭർത്താവിന്റെ കഷ്ടതയിൽ യഹോവയുടെ കൽപ്പന പാലിച്ചു കൊണ്ട് ഭാര്യ പങ്കാളിയായി , തന്റെ മകനെയും പങ്കാളിയാക്കിത്തീർത്തു.
സ്നേഹത്തിലും സന്തോഷത്തിലുമുള്ള കൂട്ടായ്മ പോലെ തന്നെ കഷ്ടതയിലും ആ കൂട്ടാളിത്തം മോശയുടെ ഭാര്യ മുഖാന്തിരം അവർ നില നിർത്തി .
ദൈവനാമം മഹത്വപ്പെടട്ടെ.
ദൈവ കൽപ്പന അനുസരിക്കുന്നത് ജീവന്റെ രക്ഷ.
നിങ്ങൾ എന്നെ പരീക്ഷിക്കുവിൻ , നിങ്ങളുടെ ദശാംശം എന്റെ ആലയത്തിലേയ്ക്ക് കൊണ്ട് വരുവിൻ , ഞാൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നു നിങ്ങള്ക്ക് ആവോളം തരികയില്ലയോ ? എന്ന് തിരുവെഴുത്തിൽ വായിക്കുന്നു .
ഇന്ന് യിസ്രായേലിന്റെ മക്കൾ ആകാശത്തിന്റെ കിളിവാതിലിലേയ്ക്ക് നോക്കിയിരിക്കുന്നു. വ്യക്തമായി കാണാൻ കഴിയുന്നില്ല.
ഏദൻ തോട്ടത്തിൽ കടന്ന പാമ്പിനെപ്പോലെയുള്ളവർ യിസ്രായേലിന്റെ ജനത്തിന്റെ നടുവിൽ കടന്നു വന്നു ഭൂമിയിൽ തന്നെ ചില വാതിലുകൾ തുറന്നു കാണിക്കുന്നു. അന്നത്തെപ്പോലെ തന്നെ ഇന്നും അത്യാഗ്രഹികളായ യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കെന്നപോലെ ദുരാഗ്രഹികളുടെ ഭണ്ഡാരത്തിലേക്കു പണം വാരിയെറിയുന്നു . അവിടെ ചെന്നു നിന്നു നമസ്‌കരിക്കുന്നു.
ദുരാഗ്രഹിയെ പ്രീതിപ്പെടുത്തുന്നു.
പരീക്ഷാ സമയത്തു സാത്താൻ യേശുവിനെ ഭൂമിയിലെ സമൃദ്ധി കാണിച്ചു കൊടുത്തിട്ടു പറഞ്ഞു: നീ എന്നെ നമസ്ക്കരിക്കാമെങ്കിൽ ഇതാ ഈ കാണുന്നതൊക്കെ നിനക്ക് തരാം .
നിന്റെ ദൈവമായ കർത്താവിനെയല്ലാതെ മറ്റാരെയും നമസ്കരിക്കരുതെന്ന യേശുവിന്റെ മറുപടി യിസ്രായേലിന്റെ മക്കൾ ബോധപൂർവം മറന്നു കളയുന്നു . മാത്രമല്ല വെറും മൂഢന്മാരെപ്പോലെ ഈ ജനം സാത്താനെ നമസ്ക്കരിച്ചു ധനം സമ്പാദിക്കുന്നു.
പുഴുവും തുരുമ്പും കെടുത്തുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപങ്ങൾ സ്വരൂപിക്കരുത് എന്ന് കർത്താവ് അരുളി ചെയ്യുന്നു .
പുഴുവും തുരുമ്പും കെടുത്താത്ത സ്വർഗ്ഗ രാജ്യത്തിൽ നിങ്ങളുടെ നിക്ഷേപങ്ങളെ സ്വരൂപിക്കുവിൻ എന്ന തിരുവെഴുത്തു ഒന്ന് നോക്കാൻ പോലും ആർക്കും മനസ്സില്ലാതായിരിക്കുന്നു.
ഫറവോന്റെ അടിമത്തത്തിൽ കിടന്ന അബ്രാഹാമിന്റെ സന്തതികൾ നിലവിളിച്ചപ്പോൾ കർത്താവ് അവരെ പാലും തേനും ഒഴുകുന്ന കനാൻ ദേശം വാഗ്ദത്തം ചെയ്തു കൊണ്ട് മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു.
യാക്കോബിന്റെ മക്കളുടെ ശ്രേഷ്ഠത കൊണ്ടോ യിസ്രായേലിന്റെ മക്കളുടെ നന്മ കണ്ടിട്ടോ അല്ല, വിഗ്രഹ സേവ ചെയ്തു ദുഷ്ടത പ്രവർത്തിക്കുന്ന സാത്താന്റെ സന്തതികളെ നശിപ്പിക്കുന്നതിനായിട്ടത്രേ ദൈവമായ യഹോവ യാക്കോബിന്റെ മക്കളെ കനാൻ ദേശത്തേക്കു നടത്തിയത്.
സാത്താന്റെ സന്തതികളെ തോൽപ്പിച്ചു ദൈവത്തിന്റെ ജനം സമൃദ്ധിയായി ജീവിക്കേണ്ടതിനു തന്നെ.,
വിഗ്രഹ സേവ ദൈവത്തിനു വെറുപ്പാകുന്നു.
അത്യാഗ്രഹം എന്ന വിഗ്രഹ സേവ ചെയ്യുന്നവൻ സാത്താനും അവന്റെ കൂട്ടാളികൾക്കുമായി സൃഷ്ടിച്ചിരിക്കുന്ന നരകാഗ്നിയിൽ തന്നെ വീഴും, .
എന്നാൽ തന്റെ സഹോദരനോ തന്റെ കൂട്ടുകാരനോ കഷ്ടത വരുമ്പോൾ ക്രിസ്തുവിന്റെ കഷ്ടതയിൽ കൂട്ടാളിയാകുന്നവർക്കു സ്വർഗ്ഗരാജ്യത്തിൽ അവകാശം ലഭിക്കും .
End 01.32pm