Kainos Ministries
The WORD OF GOD
for the New Generation
Revealed on 21 April, 2015 at 10.35pm
ഭാരത ദേശത്തെ ഞാൻ വിളിക്കുന്നു. നീ എവിടെ?
ചിതറിത്തെറിച്ചു കിടക്കുന്നവരോട് ഞാൻ ചോദിക്കുന്നു. ഇനിയും ഈ കിടപ്പു മതിയാക്കിക്കൂടെ? എഴുന്നേൽക്കുവിൻ,!
നിന്റെ വീഴ്ചയിൽ നിന്ന് നീ എഴുന്നേൽക്കുവിൻ.
ഇതാ വിശുദ്ധിയുടെ കരം നിന്റെ മേൽ നീട്ടിയിരിക്കുന്നു.
നിന്റെ പുഴകൾ വറ്റിക്കൊണ്ടിരിക്കുന്നു.
നിന്റെ തോടുകൾ മലിനപ്പെട്ടിരിക്കുന്നു.
നിന്റെ വട വൃക്ഷങ്ങളുടെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു.
ഇതാ ശക്തനായവൻ അരുളി ചെയ്യുന്നു:
ഇതാ എഴുന്നേൽക്കുവിൻ! പൊടി തട്ടിക്കളയുവിൻ.
നീ പണിതിരിക്കുന്ന പാലങ്ങൾ തകർന്നിരിക്കുന്നു.
അഹങ്കാരം കൊണ്ട് നീ പണിതുയർത്തിയ കൊട്ടാരങ്ങൾ തകർന്നു പോകുന്നു.
നിന്റെ സൗധങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു.
നിന്റെ വയലേലകൾ നീങ്ങിക്കൊണ്ടിരിക്കുന്നു.
നിന്റെ അണക്കെട്ടുകൾ പൊട്ടുന്നു.
വിശിഷ്ടനായവൻ അരുളി ചെയ്യുന്നു:
എഴുന്നേൽക്കുവിൻ.!
നിന്റെ തലകൾ തകരാതിരിക്കട്ടെ.
പാമ്പുകൾ നിന്നെ കൊത്താതിരിക്കട്ടെ .
സ്ത്രീകൾ നിന്നെ ഭരിക്കാതിരിക്കട്ടെ .
എഴുന്നേൽക്കുവിൻ!
ഹേ! ഭാരത ദേശമേ!
നിന്റെ പുരുഷന്മാർ ഭയക്കുന്നു.
നിന്റെ പുരുഷന്മാർ ഭീതിയുള്ളവരായിരിക്കുന്നു .
ആയുധങ്ങൾ ഒളിപ്പിച്ചു വച്ച് ധൈര്യം കാണിക്കുന്നു.
ഹേ! ഭാരത ദേശമേ!
നിന്റെ സ്ത്രീകൾക്ക് ബുദ്ധിഭ്രമം വന്നിരിക്കുന്നു.
അവർ അലറി ചീറിപ്പായുന്നു. എങ്ങാട്ടെന്നവർക്കറിയില്ല.
അവരുടെ മുൻപിലുള്ള നാശത്തെ അവർ കാണുന്നില്ല.
അനുദിനം വീടുകൾ തകർന്നു കൊണ്ടിരിക്കുന്നു.
കുടുംബങ്ങൾ ഛിദ്രമായിക്കൊണ്ടിരിക്കുന്നു.
നീ നിനക്ക് വേണ്ടി പ്രസംഗിക്കുന്നു.
നിന്റെ ശബ്ദം കേൾക്കുന്നവർ നിന്നെ മാനിക്കുന്നില്ല.
നിന്റെ പുരുഷന്മാർ സ്ത്രീകളുടെ പുറകിൽ നിരന്നു നിൽക്കുന്നു.
നിന്റെ കാട്ടു മൃഗങ്ങൾക്കു ഭയം ഇല്ലാതായിരിക്കുന്നു.
നിന്റെ വിളവുകൾ കാട്ടുമൃഗങ്ങൾ തിന്നു നശിപ്പിക്കുന്നു.
എഴുന്നേൽക്കുവിൻ!
വ്യർത്ഥമായ പ്രവൃത്തികളിൽ നിന്ന് എഴുന്നേൽക്കുവിൻ .
വീണിടത്ത് കിടക്കുന്നവൻ പിടയ്ക്കുകയേയുള്ളു.
നിൽക്കുന്നവൻ ഓടും. ഓടുന്നവൻ ജയം പ്രാപിക്കും.
മരണത്തെ ജയിച്ചവൻ അരുളി ചെയ്യുന്നു:
എന്റെ അടുക്കലേക്കു വരുവിൻ .
ഞാനിതാ നിനക്കായി കരം നീട്ടുന്നു. //