Kainos Ministries
The WORD OF GOD
for the New Generation
സോദോമിനെ പ്പോലെ ഗൊമോറയെപ്പോലെ എന്റെ കോപാഗ്നിക്കു ഇരയാകരുത്.
എന്റെ മുന്നറിയിപ്പ് കേൾക്കാത്തവർക്കു തീയും ഗന്ധകവും ഫലം.
അനുസരണം കെട്ടവരുടെ മേൽ ബാധകൾ പെരുകുന്നു.
മിസ്രയീമിലെ തവളയും നായീച്ചയും ഇന്നുമുണ്ട്.
തേനീച്ചകൾ കൂട്ടമായി പറക്കുന്നതും ഒരുവനെ ആക്രമിക്കുന്നതും നിങ്ങൾ കണ്ടിട്ടില്ലേ ?
പാപത്തിനു ശിക്ഷയുണ്ട് .മനം തിരിയുന്നവർക്കു മോചനവുമുണ്ട്.
അത് യഹോവയുടെ വാക്ക്.
നിനവേ അനുതപിച്ചു. രാജാവുൾപ്പടെ വെണ്ണീറിലിരുന്നു .
അവരുടെ ദുഷ്ടത അവർ ഉപേക്ഷിച്ചു കളഞ്ഞു.
അവർക്കു പാപമോചനം കിട്ടിയത് നിങ്ങൾ ഓർത്തുകൊൾക.
ഒരിടത്തു തീയും ഗന്ധകവും വീണപ്പോൾ ഒരിടത്തു പാപമോചനം .
ഒരിടം അഗ്നിക്കിരയായപ്പോൾ മറ്റൊരിടത്തു രക്ഷയുടെ വാതിൽ തുറന്നു.
സകലയിടവും മാരക രോഗം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ പേരിൽ നിങ്ങൾ ആശുപത്രികൾ പണിയുന്നു.
നിങ്ങളുടെ ആശുപത്രികൾ നിങ്ങളെ രക്ഷിക്കാതെ വരുമ്പോൾ നിങ്ങൾ എന്റെയടുക്കൽ മടങ്ങി വരുന്നു .
എന്നെ ഭജിക്കുന്നു എന്ന് പറയുന്നവൻ തന്നെ എനിക്ക് ലോകാപവാദം വരുത്തുന്നു .
നാവുകൊണ്ട് എന്നെ ഭജിച്ചിട്ടു ഹൃദയം കൊണ്ട് ദൂരെ മാറിയിരിക്കുന്നു .
വിവേകം പഠിപ്പിൻ.
യോഹന്നാന്റെ കഴുത്തു വെട്ടി .
ഹെരോദ്യമാർ ഇന്നും രാജാസനങ്ങളിൽ വിലസുന്നു.
നിങ്ങളുടെ മക്കളെ നിങ്ങൾ നൃത്തം പഠിപ്പിക്കുന്നു . പ്രവാചകന്മാരുടെ തല കൊയ്യാൻ.
അമ്മയോടൊത്തു ശയിക്കുന്നവൻ മകളുടെ അംഗലാവണ്യം കണ്ടു ആസ്വദിക്കുന്നു.
ഞെരിച്ചു കളയും ഞാൻ .
ബിലയാമിന്റെ കഴുതയില്ലായിരുന്നുവെങ്കിൽ ഞാനവനെ വാളിനിരയാക്കുമായിരുന്നു.
ഞാൻ തീക്ഷ്ണതയുള്ളവൻ.
എന്റെ പുത്രൻ എന്റെ സാക്ഷി.
അവൻ എന്നെ നിങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നു.
ദൈവം തീക്ഷ്ണതയുള്ളവൻ ആകുന്നു.
Revealed on 9. April 2015, Thursday @12.25pmh