top of page

Kainos Ministries
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The WORD OF GOD
for the New Generation
Revealed on Wednesday 20 July 2016 at 8.30am
ജീവന്റെ വചനം ജീവരക്ഷയ്ക്ക് വേണ്ടിയുള്ളത്.
ജീവന്റെ വചനം ജീവരക്ഷയ്ക്ക് വേണ്ടിയുള്ളത്.
ആത്മാവിന്റെ ഭാഷ ജഡത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നത് ആത്മ നിറവുള്ളവൻ വായിക്കുന്നു.
ജീവനാഡിയിൽക്കൂടി ജീവരക്തം ഒഴുകുന്നു.
ഒരുവൻ വഹിക്കുമ്പോൾ ഒരുവൻ സഞ്ചരിക്കുന്നു.
ജീവൻ ശരീരത്തിനു ബലം നൽകുന്നു.
ജീവനാഡിയും ജീവരക്തവും ജീവനും വേർപെട്ടിരിക്കുന്നില്ല.
ആത്മാവിന്റെ ഭാഷ ജഡത്തിൽ രചിച്ചിരിക്കുന്ന സത്യങ്ങൾ, ആത്മാവിൽ വായിക്കുന്നവൻ ജീവനെ കണ്ടെത്തും.
വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നരുളി ചെയ്തവൻ സ്നേഹം തന്നെ.
സ്നേഹമായവൻ അരുളി ചെയ്യുന്നു:
ഞാൻ നിങ്ങളിലും നിങ്ങൾ എന്നിലും വസിക്കേണ്ടതിനു ഞാനിതൊക്കെയും നിങ്ങൾക്കു വെളിപ്പെടുത്തുന്നു.
ഗൂഢമായതൊക്കെയും വെളിപ്പെടുത്തുന്നത് ജീവന്റെ രക്ഷയ്ക്ക് തന്നെ.
ആമേൻ.
bottom of page