top of page

സഹനം ശക്തിയാകുന്നു.
 

 

സഹനം നിന്റെ ശക്തിയാകുന്നുവല്ലോ ദൈവമേ.

ഞാൻ ഓഹരി ചോദിക്കുന്നു.

സഹിക്കാനുള്ള ബലം എനിക്ക് വേണം ദൈവമേ. 

സഹിക്കാനുള്ള ശക്തി എനിക്ക് വേണം ദൈവമേ. 

എനിക്ക്  സഹിക്കാനുള്ള ശക്തി  എന്റെ മേൽ പകരണം കർത്താവേ.

നീ എന്നെ കാണുന്ന ദൈവമാകുന്നുവല്ലോ.

യേശുവേ .സഹനം ശക്തിയാകുന്നു. സഹനം ശക്തിയാകുന്നു.

യേശുവേ നിന്റെ ശക്തി എനിക്ക് ഓഹരി തരേണമേ .

നീ എന്റെ ബലം .

 

യേശുവേ യേശുവേ  യേശുവേ   യേശുവേ  യേശുവേ.!!!!

 

എന്റെ കൈ  പറിഞ്ഞു പോകുന്നു .

ആത്മാവിന്റെ വചനം ഞാൻ ഈ കൈ കൊണ്ട് എഴുതും . ആത്മാവിന്റെ   വചനങ്ങളെ ഞാൻ  എന്റെ  കൈ കൊണ്ട് എഴുതും. എന്റെ  കൈ  ആത്മാവിന്റെ വചനം  എഴുതുവാനുള്ളത് .

അതിനു ആത്മാവ് എന്നെ ബലപ്പെടുത്തും.

ചരിത്രം  ഞാൻ ഈ കൈ കൊണ്ട് എഴുതും . ഞാൻ  എഴുതും . സത്യമായി  ഞാൻ  എഴുതും .

ജീവന്റെ നേർക്കാഴ്ചകൾ എന്റെ കൈ കൊണ്ട് ഞാൻ പകർത്തും .

 

ഇരു കൈകളും ആണിയാൾ തറയ്ക്കപ്പെട്ടു കർത്താവിന്റെ ശരീരം തൂങ്ങിയാടിയപ്പോൾ, ഞരമ്പുകൾ വലിഞ്ഞു   മുറുകി  കർത്താവ് അനുഭവിച്ച വേദന ഞാൻ എന്റെ ഇരു കൈകളിലും മാറിടത്തിലും അതി ശക്തമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. പച്ചമാംസത്തെ വലിച്ചു കീറുന്ന വേദന. സഹനത്തിന്റെ  ആത്മാവ് ഞാൻ മരിച്ചു പോകാത്ത വണ്ണം എന്നെ ബലപ്പെടുത്തുന്നു.  സത്യത്തിനു വേണ്ടി അനുഭവിച്ച വേദനയിൽ പങ്കാളിയാവാൻ  കർത്താവ് എന്നോട് കൃപ ചെയ്തതിനെക്കുറിച്ചു ഞാൻ പറയുന്നു.

 

നീതിക്കു വേണ്ടി എന്റെ കൈകളിൽ ഞാൻ തൂലിക എടുക്കും എന്റെ കർത്താവ് എനിക്ക് വെളിപ്പെടുത്തുന്ന    സകല സത്യങ്ങളും ഞാൻ തുറന്നെഴുതും.

 

ദൈവത്തിൽ ആശ്രയിക്കുന്നവൻ  സത്യം തിരിച്ചറിയേണ്ടതിന്,   ദൈവത്തിന്റെ നാമം മഹത്വപ്പെടുത്തേണ്ടതിന്, ദുരാചാരത്തിന്റെ അമിക്കയറുകളെ പൊട്ടിക്കേണ്ടതിന്, വക്രതയുടെ മരണപാശം മുറിച്ചുകളയേണ്ടതിന്,  രക്തത്താൽ വീണ്ടെടുത്ത ജീവന്റെ ഉയിർപ്പു വെളിപ്പെടുത്തേണ്ടതിന്,  ആത്മാവിന്റെ ശക്തിയിൽ ഞാൻ എഴുതും.

 

ദൈവത്താൽ വെളിപ്പെട്ട സ്നേഹത്തിന്റെ പാരമ്യത ചെറിയവനും വലിയവനും ഒരുപോലെ അനുഭവിച്ചറിയേണ്ടതിന്,  സമത്വത്തിന്റെ സമാധാനം  സകല ഹൃദയങ്ങളിലും നിറയേണ്ടതിന്,. താഴ്ന്നിറങ്ങിയവൻ ഉയരത്തിൽ നിന്നുള്ളവർ എന്ന് സമസ്ത ലോകവും അറിയേണ്ടതിന്,   ആത്മാവിന്റെ ഭാഷ അന്ധത പിടിച്ച ഹൃദയങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്, എന്റെ നാവു പടക്കുതിരയെപ്പോലെ  പായും. എന്റെ കൈയ്യിലെ തൂലിക ധീരന്റെ കൈയ്യിലെ വാൾ പോലെ ചലിക്കും.

 

കർത്താവേ നിന്റെ ബലത്താൽ ഞാൻ ബലപ്പെടും ,

നിന്റെ ജയത്താൽ ഞാൻ ജയാളിയാകും.

നീ എന്റെ ശക്തിയും സങ്കേതവുമാകുന്നു.  നീ എന്റെ ശക്തിയും സങ്കേതവുമാകുന്നു.  

ആത്മാവേ വേഗം വരേണമേ.

Pheba Hanna is the Ministries Director at Kainos Ministries.

This is a narration of her experience at the end of physical suffering for a period of more than 12 hours from 4pm on Monday 11 July 2016. 

 

bottom of page